Image
Image

ഇ- മലയാളി ബാലസമാജം

Published on 11 March, 2025
ഇ- മലയാളി ബാലസമാജം

പ്രവാസികളുടെ ദുഖങ്ങളിൽ ഒന്നാണ് അവന്റെ ഭാഷയും സംസ്കാരവും തലമുറകളിലൂടെ  നഷ്ടപ്പെട്ടുപോകുമോ എന്ന ചിന്ത. അമേരിക്കയിൽ മലയാളഭാഷയെ  വേരുറപ്പിച്ചു നിർത്താൻ ഇ-മലയാളി ഇവിടത്തെ മലയാളികളുടെ സഹകരണത്തിൽ ശ്രമിച്ചികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി അഞ്ചുമുതൽ പതിനഞ്ച് വയസ്സുവരെ  പ്രായമുള്ള കുട്ടികൾക്കായി ഞങ്ങൾ ഒരു കോളം ആരംഭിക്കുന്നു.  ഇ-മലയാളിയുടെ ബാലസമാജം എന്ന  ഇതറിയപ്പെടും. 

മലയാളം അറിയാതെ വളരുന്ന കുട്ടികളെ മാതാപിതാക്കൾ ഈ പംക്തിയിലെ ഉള്ളടക്കം പറഞ്ഞു  മനസ്സിലാക്കിപ്പിക്കുക. കുട്ടികൾക്ക് മലയാള ഭാഷയുമായി ഒരു അടുപ്പം ഉണ്ടാക്കാൻ ശ്രമിക്കുക.
ഇതിൽ അംഗമാകാൻ താല്പര്യമുള്ള കുട്ടികൾക്ക് അവരുടെ പടവും അവരെക്കുറിച്ചുള്ള ലഘുവിവരണവും നൽകാം. കൂടാതെ അവരുടെ രചനകളും അയക്കാം. 

ഈ പംക്തിയിലൂടെ കുട്ടികൾക്ക് താല്പര്യമുള്ള കഥകൾ, പ്രസ്‌നോത്തരികൾ, മലയാളത്തിലെ പഴഞ്ചൊല്ലുകൾ, ശൈലി പ്രയോഗം എന്നിവ ഞങ്ങൾ പരിചപ്പെടുത്തും. ഇങ്ങനെയുള്ള രചനകൾ  മുതിർന്നവർക്കും ഇങ്കളീഷിലോ മലയാളത്തിലോ അയക്കാവുന്നതാണ്,

തുടക്കം അക്ഷരമാലയിലും, ഒരു സാരോപദേശകഥയിലും, കുറച്ച് പ്രസ്‌നോത്തരിയിലുമാകാം
നിങ്ങളുടെ അഭിപ്രായങ്ങൾ   mag@emalayalee.com   എന്ന   ഇ-മെയിലിൽ അയക്കുക.
ഈ പംക്തി കൈകാര്യം ചെയ്യാൻ താൽപ്പര്യമുള്ളവർ ഞങ്ങളുമായി  ബന്ധപ്പെടുക 1 917 324 4907 or email mag@emalayalee.com. തൽക്കാലം ഇത് കൈകാര്യം ചെയ്യുന്നത് സുധീർ പണിക്കവീട്ടിൽ.

സ്നേഹത്തോടെ 
ഇ-മലയാളി ടീം

സാരോപദേശകഥ - മുല്ല നസിറുദ്ദീൻ കഴുതയും

മുല്ല നാസിറുദീന് ഒരു കഴുതയുണ്ടായിരുന്നു. ഒരു ദിവസം മുല്ല നസിറുദീന് തോന്നി കഴുതയെ തന്റെ മട്ടുപ്പാവിൽ കയറ്റി നിർത്താമെന്നു. മുകളിൽ നിന്നുള്ള കാഴ്ചകൾ കണ്ടു കഴുത രസിച്ചു. കഴുതയെ താഴെ ഇറക്കാൻ നോക്കിയപ്പോൾ കഴുത കൂട്ടാക്കിയില്ല. മുല്ല ജി താഴെ ഇറങ്ങി നിന്ന് കഴുതയെ വിളിച്ച്. കഴുത  വന്നില്ല.കഴുതയ്ക്ക് എന്തോ സ്ഥാനം കൈവന്ന പോലെ കഴുത അവിടെ നിന്ന്. തന്നെയുമല്ല ആ മട്ടുപ്പാവ് തൊഴിച്ചു തകർക്കാൻ നോക്കി. മുല്ല ജി ഒരു വടിയുമായി മുകളിൽ ചെന്ന് കഴുതയെ അടിച്ചു. അടി കൊണ്ട് കഴുത ദ്വേഷ്യം വന്നു മുല്ല ജി യെ തൊഴിച്ചു താഴെയിട്ടു.  ഇതിനിടയിൽ ബലഹീനമായ മട്ടുപ്പാവ് ഇടിഞ്ഞു പൊളിഞ്ഞു കഴുതയോടൊപ്പം നിലം പതിച്ചു.  ആ കാഴ്ച്ച കണ്ടു മുല്ല ജി ആത്മഗതം ചെയ്തു. 
ഒരിക്കലും ഒരു കഴുതയെ അത് അർഹിക്കാത്ത ഉയരത്തിലേക്ക് കയറ്റി വിടരുത്. അങ്ങിനെ ചെയ്താൽ അത് സ്വയം നാശം ഉണ്ടാക്കും, അത് നിൽക്കുന്ന സ്ഥലവും നശിപ്പിക്കും,  മാത്രമല്ല കയറ്റി വിടുന്നവരെയും അപകടത്തിൽ പെടുത്തും".

Quiz

English
How many continents are there in the world?
How many colors are there in a rainbow?
What animal is known as the “King of the Jungle”?
What is the name of the tallest animal on Earth?
How many legs does a spider have?

Malayalam

അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ട് ആര് ?
മൂ ശബ്ദം ഉണ്ടാകുന്ന മൃഗം ?
പൊടി ഇട്ടാൽ വടിയാകുന്ന സാധനം എന്ത്?
ആളുകൾ ആഗ്രഹിക്കാത്ത പണം?
പറയുമ്പോൾ നിറമുണ്ട് പക്ഷെ കാണുമ്പോൾ ഇല്ല ?

അക്ഷരമാല



ശുഭം
 

Join WhatsApp News
അമേരിക്കൻ മലയാളി 2025-03-11 20:26:48
അമേരിക്കൻ മലയാളികളുടെ ക്ഷേമം മുൻ നിർത്തി ഇ-മലയാളി പരിചയപ്പെടുത്തുന്ന പംക്തികളും പരിപാടികളും പ്രശംസാർഹമാണ്‌ . നിർഭാഗ്യവശാൽ അതിനൊന്നും ദീർഘായുസ്സ് ഇല്ലെന്നുള്ളത് വളരെ ഖേദകരവും. ശരിയാണ് അമേരിക്കൻ മലയാളികൾക്ക് മതവും രാഷ്ട്രീയവും മാത്രം പ്രധാനമെന്നിരിക്കെ അവനവന്റെ ഭാഷയും സംസ്കാരവും കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ പംക്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കാക്കേ കാക്കേ കൂടെവിടെ, കൂ കൂ തീവണ്ടി മുതലായ കുട്ടിക്കാല പാട്ടുകൾ മുതിർന്നവർക്കും ഓർക്കാൻ ഒരവസരം. ധാരാളം കുട്ടികൾ ഇ-മലയാളി സമാജത്തിൽ ചേരട്ടെ എന്ന് ആശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക