എഫ് ബി ഐയുടെ ഇന്ത്യൻ അമേരിക്കൻ ഡയറക്റ്റർ കാഷ് പട്ടേൽ നൽകിയ ഹോളി ആശംസ വംശീയ വികാരങ്ങൾ കൊണ്ടുനടക്കുന്നവരിൽ നിന്നു പ്രതികൂല പ്രതികരണം ഉളവാക്കി. അമേരിക്കൻ ഉദ്യോഗസ്ഥർ അമേരിക്കൻ ഹോളിഡേകൾ മാത്രം ആഘോഷിച്ചാൽ പോരെ എന്നാണ് ചിലരുടെ ചോദ്യം.
ഗുജറാത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ന്യൂ യോർക്കിൽ ജനിച്ചു വളർന്ന പട്ടേൽ സ്വന്തം വേരുകൾ മറക്കാരില്ലെന്നു മുൻപും തെളിയിച്ചിട്ടുണ്ട്. ഹോളി എത്തിയപ്പോൾ അദ്ദേഹത്തെ എക്‌സിൽ കുറിച്ചു: "ഹാപ്പി ഹോളി. നിറങ്ങളുടെ ഉത്സവം!" നിറപ്പകിട്ടാർന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഹോളിയുടെ വർണങ്ങളിൽ മുങ്ങിയ ചിത്രം.
അതൊരു സാംസ്കാരികമായ വികാരം മാത്രമായാണ് ഇന്റർനെറ്റിൽ മിക്കവരും കണ്ടത്. പലരും സ്നേഹം വാരിക്കൊടുത്തു. എന്നാൽ ചിലർ ചോദിച്ചു: "അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അമേരിക്കൻ ഹോളിഡേ പോരേ?"
"ഹാപ്പി ഹോളി! നിറങ്ങളുടെയും ആനന്ദത്തിന്റെയും ഊർജ്ജത്തിന്റെയും ഉത്സവം!" ഒരാൾ നെറ്റിൽ കുറിച്ചു.
മറ്റൊരാൾ എഴുതി: "ഈ ഹോളിഡേ അമേരിക്കയിൽ ആഘോഷിക്കാറില്ല എന്നു മനസിലാക്കുക. ഇതേപ്പറ്റി ഞങ്ങൾക്കു കേൾക്കേണ്ട."
എഫ് ബി ഐയുടെ ഒൻപതാം ഡയറക്റ്ററായി സത്യപ്രതിജ്ഞ ചെയ്യാൻ കശ്യപ് പ്രമോദ് പട്ടേൽ (44) ഭഗവത് ഗീതയാണ് ഉപയോഗിച്ചത്. തന്റെ പൈതൃകം കൈവിടാത്ത ആ സമീപനം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ മതിപ്പുളവാക്കി.
മാതാപിതാക്കളുടെ പാദങ്ങൾ തൊട്ടു വണങ്ങുന്ന ശീലവും പട്ടേലിനുണ്ട്.
Patel offers Holi cheer, some don't like it