സാൻ ഫ്രാൻസിസ്കോയിലെ ഹോട്ടലിനു സമീപം വച്ചു തന്നെ രണ്ടു പ്രാവശ്യം ഓടിച്ചിട്ടു വെടിവയ്ക്കാൻ ശ്രമിച്ചെന്നു ഇന്ത്യൻ വംശജനായ സി ഇ ഓ: ദീപ്‌തൻഷു 'ദീപ്' പ്രസാദ് പറയുന്നു. എന്നാൽ പടക്കം പൊട്ടിയതാണെന്നാണ് പോലീസ് പറയുന്നത്.
"ഇപ്പോഴും ഓർക്കുമ്പോൾ വിറയലാണ്," പ്രസാദ് എക്‌സിൽ കുറിച്ചു.
ഞായറാഴ്ച്ച പുലർച്ചെ മൂന്നര - നാലു മണിയോടെ ഒരു പാർട്ടി കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായെതെന്ന് പ്രസാദ് കുറിച്ചു. ആദ്യം വെടിവച്ചവർ താൻ ഹോട്ടലിനു അടുത്തെത്തിയപ്പോൾ വീണ്ടും വെടി വച്ചു.
പോലീസിന്റെ സമീപനത്തെ വിമർശിച്ച പ്രസാദ് പറഞ്ഞു: "ഈ നഗരം അപകടകാരിയാണ്."
ഹോട്ടൽ സ്റ്റാഫ് വെടിയൊച്ച കേട്ടെന്നും താൻ തോക്കു കണ്ടെന്നും പ്രസാദ് പറഞ്ഞു.
പടക്കം എറിഞ്ഞതാണ് എന്ന വാദം ശരിയാണെങ്കിൽ അത് അന്വേഷണത്തിൽ തെളിയിക്കണം എന്നു പ്രസാദ് പറഞ്ഞു. "ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അത് തെളിയിക്കട്ടെ, വിരോധമില്ല."
Indian CEO says he was shot at in SF