Image
Image

തുർക്കി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം ; കുടുങ്ങി 200 ഇന്ത്യക്കാർ

Published on 03 April, 2025
തുർക്കി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം ;  കുടുങ്ങി 200 ഇന്ത്യക്കാർ

അംഗാര: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇരുന്നൂറോളം ഇന്ത്യന്‍ യാത്രക്കാർ വിമാനത്താവളത്തിൽ  കുടുങ്ങിക്കിടക്കുന്നു. 16 മണിക്കൂറിലേറെയായി തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തില്‍ തുടരുകയാണ് യാത്രക്കാര്‍. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ലാൻഡിങ്ങിനിടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടതായാണ് റിപ്പോർട്ട്.

വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തിലില്ല. ഇതുമൂലം മണിക്കൂറുകളായി വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ് യാത്രക്കാര്‍. യാത്ര പുനരാരംഭിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടെര്‍മിനിലല്‍ ആശയവിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാർ എന്നാണ് പുറത്തുവരുന്ന വിവരം.

പകുതി ശൂന്യമായ ഒരു ടെർമിനലിന്റെ കെട്ടിടത്തിലാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് യാത്രക്കാര്‍ അറിയിച്ചത്. യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്. വിമാനത്താവളം ഒരു സൈനിക താവളമായതിനാൽ ഇവർക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക