Image

പട്ടി ചന്തക്കുപോയതുപോലെ...കുഴൽനാടൻ കോടതിൽ പോയപോലെ...(ജോസ് കാടാപുറം)

Published on 07 May, 2024
പട്ടി ചന്തക്കുപോയതുപോലെ...കുഴൽനാടൻ കോടതിൽ പോയപോലെ...(ജോസ് കാടാപുറം)

തെളിവില്ലാത്ത കാര്യവുമായി എന്തിനാണ് വന്നതെന്നു  കുഴലാ നാടനോട് കോടതി വെളിവില്ലായെന്നുള്ളതാണ് അതിനു കാരണമെന്നു നാട്ടുകാർ .
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അഴിമതി ആരോപിക്കുന്നത്‌ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലെന്ന്‌ മാത്യു കുഴൽനാടനോട്‌ വീണ്ടും വിജിലൻസ്‌ കോടതി. ഭൂപരിധിയിൽ ഇളവുനൽകണമെന്ന സിഎംആർഎല്ലിന്റെ അപേക്ഷ ഹൈക്കോടതി നിർദേശപ്രകാരം പരിശോധിച്ചിട്ടും തള്ളിയ സർക്കാർ നടപടി സിഎംആർഎല്ലിനെ സഹായിക്കാൻ വേണ്ടിയെന്ന്‌ വേണ്ടിയെന്ന്‌ പറയുന്നതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു.......കൈരേഖ കാണിച്ച വ്യജ ആരോപണം ഉന്നയിച്ച കുഴലാനാടന്റെ ഓഫീസ് പൂട്ടി മാപ്രാകൾക്കും കിട്ടി കോടതിയിൽ നിന്ന് ….
*മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ മാത്യു കുഴൽനാടന് ലഭിച്ചത് കനത്ത തിരിച്ചടി*
*മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിധി പകർപ്പ് ഇങ്ങനെ
 *ഊഹാപോഹങ്ങളുടെയോ മുൻവിധികളുടെയോ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കഴിയില്ല*
 *CMRL ന് അനുകൂലമായ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല*
 *സർക്കാർ എന്ന നിലയിൽ CMRL ന് നിയമ വിരുദ്ധമായി വിട്ടുവീഴ്ച ചെയ്തിട്ടില്ല*
 *അങ്ങനെയുള്ള ഒരു രേഖയും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയില്ല*
ഇതോടെ കെട്ടി പൊക്കിയ മാസപടി വിവാദം  അവസാനിക്കുന്നു ..മാസപ്പടി കേസ്‌ എന്നൊരു കേസുപോലും ഇല്ല . CMRL ൽ നിന്ന് രാഷ്ട്രീയക്കാരും മധ്യമങ്ങളുമൊക്കെ 135 കോടി രൂപ വാങ്ങിയ കേസാണു ഇപ്പോൾ കാൺഗ്രസ്‌ കാരും , മാപ്രകളും പറയുന്ന മാസപ്പടി കേസ്‌.. രസകരമായ കാര്യം ഉമ്മൻ ചാണ്ടി , രമേശ്‌ ചെന്നിത്തല , കുഞ്ഞാലികുട്ടി മുതൽ IAS കാർ , പോലീസ്‌ സുദ്യോഗസ്ഥർ , BJP നേതാക്കൾ , മാധ്യമങ്ങൾ ഉൾപ്പെടെ , ആകെ 135 കോടി രൂപ CMRL ൽ നിന്ന് പലരും സ്വീകരിചതായ്‌ ആദായ നികുതി വകുപ്പിന്റെ " ഇന്റ്രീം സെറ്റിൽമെന്റ്‌ ബോർഡിന്റെ ഒരു രഹസ്യ റിപ്പോർട്ടാണ്‌ .

അല്ലാതെ മാധ്യമങ്ങളും , കോൺഗ്രസ്കാരും പ്രചരിപ്പിക്കുന്ന പോലെ പിണറായി വിജയവും മകളും കൈക്കൂലി വാങ്ങിയ കേസ്‌ അല്ല . ഈ റിപ്പോർട്ടിൽ " PV " എന്നൊരു പേരുണ്ട്‌ . അത്‌ പിണറായി വിജയൻ ആണെന്ന് ഇവർ ആരോപിക്കുംബോൾ " PV എന്ന് മറ്റു പലരുടെയും ചുരുക്കെഴുത്താണ്‌ . എന്റ കാര്യം എനിക്ക്‌ പറയാം , ഞാൻ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയട്ടില്ല " എന്ന് .ആർജവത്തോടെ പറഞ്ഞ ഒരേ ഒരാൾ പിണറായി വിജയൻ മാത്രമാണ്‌ .
ഗുരുതരമായ സാംബത്തിക തട്ടിപ്പുകൾ അന്വെഷിക്കുന്ന കേന്ദ്ര ഏജൻസി ആയ SFIO , വീണ വിജയന്റെ കംബനിക്ക്‌ എതിരെ അന്വെഷണം നടത്തുന്നു എന്നാണു മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌ . അതോടെ വീണ വിജയൻ അവരുടെ എക്സാ ലോജിക്ക്‌ എന്ന കംബനിയുടെ പ്രവർത്തന മേഖലയായ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചു . രണ്ട്‌ കാര്യങ്ങളായിരുന്നു അവർ പറഞ്ഞത്‌ 1, എക്സാലോജിക്കും CMRL ഉം തമ്മിലുള്ള ഇടപാടിനെ കുറിച്ച്‌ ആദായ നികുതി വകുപ്പിന്റെ അന്വെഷണം രണ്ട്‌ വർഷമായ്‌ നടക്കുന്നുണ്ട്‌ . പിന്നെ എന്തിനാ മറ്റോരു അന്വെഷണം..  2, സഹാറ കേസ്‌ പോലെ ഗുരുതരമായ വലിയ കേസുകൾ അനേഷിക്കുന്ന SFIO വെറും 1.7 കോടി രൂപയുടെ കരാറിനെ സംബന്ധിച്‌ അന്വെഷിക്കേണ്ട കാര്യമെന്താണെന്ന്  കോടതിയിൽ SFIO ക്ക്‌ വേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ H, ശാന്തിഭൂഷൻ പറഞ്ഞത്‌ " it was found that the Income Tax Department had cited illegal payments to the extent of INR 135 crore to various political functionaries of Kerala state " . അതായത്‌ CMRL കംബനി 135 കോടി രൂപ രാഷ്ട്രീയക്കാർക്കും മറ്റും കൊടുത്തതായ്‌ ആദായ നികുതി വകുപ്പ്‌ രേഖകളിലുണ്ട്‌ . അത്‌ അന്വേഷിക്കാനാണു SFIO വന്നിട്ടുള്ളത്‌ . അല്ലാതെ എക്സാലോജിക്കിനു CMRL കൊടുത്തിട്ടുള്ള പൈസയെ കുറിച്‌ മാത്രം അന്വെഷിക്കാനല്ല ഞങ്ങൾ വന്നത്‌ " എന്നാണു .


അതായത്‌ CMRL കൊടുത്തിട്ടുള്ള 135 കോടി രൂപ ആരൊക്കെ വാങ്ങി എന്ന് അന്വെഷിക്കുന്ന കേസിനെയാണു ഇവിടത്തെ മീഡിയകളും കാൺഗ്രസ്‌ കാരും " പിണറായിയും മകളും മാസപ്പടി വാങ്ങിയ കേസ്‌ " എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്നത്‌ . ഇന്ന് വിജിലൻസ്‌ കോടതി കുഴൽനാടനോട് പറഞ്ഞത്‌ " CMRL ന്റെ രേഖകളിൽ രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേരിൽ നിന്ന് കാശ്‌ വാങ്ങിയതായി പറയുന്നു . പക്ഷെ മുഖ്യമന്ത്രിക്ക്‌ എതിരെ മാത്രം അന്വെഷണം വേണമെന്ന് പറയുന്നത്‌ രാഷ്ട്രീയ പ്രേരിതമാണു" എന്നാണ്‌ . ചുരുക്കിപറഞ്ഞാൽ CMRL എന്ന കംബനി കേരളത്തിലെ മാധ്യമങ്ങൾക്കും പല MP മാർക്കും , MLA മാർക്കും , ഉദ്യോഗസ്ഥർക്കും , ഉമ്മൻ ചാണ്ടി , ചെന്നിത്തല അടക്കം കൊൺഗ്രസ്‌ നേതാക്കൾക്കും പൈസ കൊടുത്തതിനെയാണു , കോൺഗ്രസുകാർ ഇവിടത്തെ മാപ്രകളുടെ സഹായത്തോടെ വ്യാജ വാർത്ത ചമച്‌ പിണറായിയും മകളും മാസപ്പടി വാങ്ങിയ കേസ്‌ ആക്കി ഇപ്പോഴും ആഘോഷിക്കുന്നത്‌ !! മറ്റൊരു പ്രധാന കാര്യം ആദായനികുതി വകുപ്പ്‌ ഇന്റ്രീം സെറ്റിൽമെന്റ്‌ ബോർഡിന്റെ റിപ്പോർട്ട്‌ പുറത്ത്‌ വരാത്തത്‌ ദുരൂഹമാണു . പുറത്ത്‌ വന്നാൽ അതിൽ സംഘികളായിരിക്കും കൂടുതലും എന്ന് ഉറപ്പാണ്‌ . അതുകൊണ്ടാകും പുറത്ത്‌ വരാത്തത്..
തൃക്കുന്നപ്പുഴ തീരത്ത് സിഎംആർഎല്ലിന്‌ 2003 ൽ ഖനനാനുമതി നൽകിയ എ കെ ആന്റണി സർക്കാർ ഉത്തരവ്‌ 10 ദിവസത്തിനകം റദ്ദാക്കിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പച്ച നുണ. 2006ൽ അധികാരത്തിൽവന്ന വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 2007ൽ പുതിയ വ്യവസായ നയം കൊണ്ടുവരികയായിരുന്നു. സ്വകാര്യ  സംയുക്ത സംരംഭങ്ങൾക്ക് ധാതു മണൽ ഖനനത്തിന് അനുമതി നൽകില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ്‌ ഇതിന്‌ അവസാനമായത്‌.......


സ്വന്തം കേസ് പോലും വിജയത്തിലെത്തിക്കാൻ സാധിക്കാത്ത ഈ വക്കീലിനാണത്രേ സ്വന്തമായി വലിയൊരു സുപ്രീം കോടതി വക്കീലാപ്പീസ് തന്നെ ഉള്ളതെന്ന് പറയുന്നത്   ഇയാളെയൊക്കെ കേസ് ഏൽപ്പിച്ചാൽ ഉള്ള സ്ഥിതിയോർക്കൂ..   കോതമംഗലം കോളേജിൽ പീഡിഗ്രിക്ക് പരീക്ഷയിൽ കോപ്പിയടിച്ചതിന് ഡീബാർ ലഭിച്ച ആളാണ് മാത്യു കുഴൽനാടൻ. വാർഷിക വരുമാനം 19 ലക്ഷം മാത്രം ഉള്ള ഒരാൾ രണ്ട് മാസം കൊണ്ട് ലോൺ ഒന്നും എടുക്കാതെ രണ്ട് കോടിയുടെ ഫ്ലാറ്റുകൾ വാങ്ങുവാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് മാത്യു കുഴൽ നാടൻ. പ്രധാന വരുമാനം കോടതിയിൽ കേസ് വാദിക്കുന്നതിൽ നിന്നാണ് എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന മാത്യു കുഴൽ നാടൻ വാദിച്ച് ജയിച്ച ഒരു കേസ് ആർക്കേലും അറിയാമോ ? തോറ്റ കേസുകളുടെ ഒരു ലിസ്റ്റ് തരാം 1) കേരളവർമ്മ കോളേജിൽ റീപ്പോളിംങ്ങ് ആവശ്യപ്പെട്ട് കോടതിയിൽ പോയി , കോടതി ആവശ്യം തള്ളി. 2) പ്രളയത്തിൽ നിന്ന് കുട്ടനാട്ടിനെ രക്ഷിക്കാൻ സ്വാമിനാഥൻ കമ്മീഷൻ്റെ ഭാഗമായി നടത്തുന്ന കരിമണൽ ഖനനം നിർത്തിവെപ്പിക്കാൻ കോടതിയിൽ പോയി , തേഞ്ഞ് ഒട്ടി. 3) മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയി , കോടതി തെളിവ് ചോദിച്ചപ്പോൾ കൈരേഖ കാണിച്ചു , കോടതി ഓടിച്ചു...... ഇത് ഒക്കെ മജിസ്ട്രേറ്റ് കോടതിയിൽ നടന്നത് ആണ് , അവിടെ പോലും ജയിക്കാത്ത ഇയാൾ എങ്ങനെയാണ് സുപ്രീം കോടതി വക്കീൽ ആയത് ? BJP അഭിഭാഷക സെല്ലിന്റെ നേതാവ് രഞ്ജിത് കാർത്തികേയനുമായി ചേർന്ന് കിഫ്ബിക്കെതിരെ രണ്ട് തവണ ഹൈക്കോടതിയിൽ ‌പോയി ,രണ്ട് തവണയും കുഴൽനാടനെ കോടതി ഓടിച്ചു വിട്ടതാണ് . ഇതിന് ഒക്കെ പുറമെ സർക്കാർ ഭൂമി കൈയ്യേറിയെന്ന പരാതിയിൽ അന്വേഷണവും നേരിടുന്നു. ഇയാൾക്ക് ആണ് മീഡിയ വലിയ സ്പേസ് കൊടുത്ത് വായിൽ തോന്നിയത് വിളിച്ച് പറയാൻ സമയം കൊടുക്കുന്നത് , പണ്ട് ഇതേ പോലെ ഒരാൾ ചാനലിൽ വന്ന് ഇതേ പോലെ ഓരോന്ന് പറയുമായിരുന്നു , രേഖ ചോദിച്ചാൽ കൈ രേഖ കാണിക്കും , അയാൾ ഇപ്പോൾ ആ പാർടിയുടെ പ്രസിഡൻറ് ആണ് , KPCC എന്തായാലും സുധാകരനെ മാറ്റാൻ ഉള്ള ശ്രമം തുടങ്ങിയ സ്ഥിതിക്ക് കുഴൽനാടനെ പരിഗണിക്കാവുന്നത് ആണ്..

ഇനി ചങ്കു വിരിച്ചു നിൽക്കുന്ന പിണറായി വിജയനെ കുറിച്ച് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയം കറങ്ങുന്നത് ഇയാൾക്ക് ചുറ്റുമാണ്. അയാളുടെ നിലപാടുകൾ, വാക്കുകൾ, പ്രതികരണങ്ങൾ, സംഘാടക ശേഷി, നാടിനെ നയിക്കാനുള്ള മികവ്, ആശയത്തിലെയും വാക്കുകളിലെയും കൃത്യത തുടങ്ങി ഒട്ടേറെ കാരണങ്ങൾ അയാളെ കേരളരാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവാക്കി നിലനിർത്തുന്നുണ്ട്. നിങ്ങൾക്കയാളോട് യോജിക്കാം വിയോജിക്കാം, പക്ഷെ അയാളെ അവഗണിക്കാനാകില്ല. കാരണം അയാൾക്ക് നിലപാടുണ്ട് , അതിലൊരു കണിശതയുണ്ട്.. കേരളത്തിലെ മാ.പ്ര.കളുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ ഊർജ്ജത്തിന്റെ പകുതിയും അവർ പാഴാക്കിയത് ഈ മനുഷ്യനെ നിഗ്രഹിക്കാനാണ്. ആ മാ.പ്ര.കൾക്ക് കൈയയഞ്ഞുള്ള സഹായം നൽകിയത് ഇവിടുത്തെ വലതുപക്ഷരാഷ്ട്രീയമാണ് എന്നതിൽ തർക്കമില്ലെങ്കിലും ഇയാളുടെ നിഗ്രഹം മാ.പ്ര.സിണ്ടിക്കേറ്റിന്റെ പേഴ്‌സണൽ താല്പര്യം കൂടിയായിരുന്നു. അയാളെ തീർക്കാനായി കെട്ടിപ്പൊക്കപ്പെട്ട കഥകൾ, അയാളെ ഇല്ലാതാക്കാനായി ഉണ്ടാക്കിയ കമലാ ഇന്റർനാഷണൽ അടക്കമുള്ള സ്ഥാപനങ്ങൾ, തൃശ്ശൂരിൽ അയാൾക്കായി ഉണ്ടാക്കിയ റിമോട്ട് കണ്ട്രോൾ ഉള്ള കൊട്ടാരസമാനമായ വീട്, അയാളെ നിഗ്രഹിക്കാനായി കോൺഗ്രസ് ഉണ്ടാക്കിയ ലാവ്‌ലിൻ കേസ്... എണ്ണിയാൽ തീരാത്ത കഥകളുടെയും പ്രബന്ധങ്ങളുടെയും കണക്കെടുത്താൽ അതൊരു ബുർജ് ഖലീഫയെക്കാളും ഉയരം വരും. അയാൾ തലയിൽ തേക്കുന്ന എണ്ണയുടെയും ക്രീമിന്റെയും പേരിൽ വരെ പ്രബന്ധങ്ങൾ രചിച്ച ആളുകളുടെ കൂട്ടമാണ് കേരളത്തിലെ മാപ്രാകളും സന്തതസഹചാരികളും. "ഇയാൾ വണ്ടിയിടിച്ചുപോലും ചാകുന്നില്ലല്ലോ" എന്ന ശാപവാക്കുകൾ മാപ്രകൾക്ക് പറയേണ്ടിവന്നതിൽകാണാം അവരുടെ നിരാശയുടെ ആഴം. "ഇനി വിജയൻ പടിയിറങ്ങിയിട്ടേ തിരുവനന്തപുരത്തേക്കുള്ളൂ" എന്നുപറഞ്ഞ മാ.പ്ര.യെ നിരാശനാക്കി തുടർഭരണം വന്നതും ചരിത്രം .. കുറേക്കാലം ഭാര്യയുടെ ഇല്ലാക്കമ്പനിയുടെ പേരിൽ കഥകൾ മെനഞ്ഞു. ഇപ്പോൾ മകളിലൂടെ അടുത്ത കഥകൾ. നേരിട്ടാക്രമിച്ചിട്ടും അമ്പെയ്തിട്ടും ഒന്നും നടക്കുന്നില്ല എന്നുതോന്നുമ്പോൾ ആക്രമണം കുടംബത്തിലേക്കാണ്. ആ കൂട്ടത്തിലെ ഒന്നാമനാണ് ജീവിച്ചിരിക്കുന്ന കുഴൽനാടൻ. പലരും പറയുന്നത് കേട്ടു, ഇയാൾ വാദിച്ചു ജയിച്ച ഏതെങ്കിലും കേസുണ്ടോ എന്നൊക്കെ. വാദിച്ചുജയിക്കാനാണ് ഇയാൾ ഈ കേസ് ഏറ്റെടുത്തത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഉത്സവപ്പറമ്പിൽ ശ്രദ്ധ കിട്ടാനായി ഉടുമുണ്ട് തലയിൽ കെട്ടി കോപ്രായം കാണിക്കുന്ന വിഡ്ഢികളെ നിങ്ങൾ കണ്ടിട്ടില്ലേ ? അത്തരമൊരു മെന്റാലിറ്റി ആണിയാൾക്ക്. ശ്രദ്ധപിടിച്ചുപറ്റാനും തന്റെ കള്ളത്തരങ്ങൾ ഒളിപ്പിക്കാനുമുള്ള ഒരടവ് മാത്രമാണ് കുഴൽനാടൻ നടത്തുന്നത്. കുഴലനടാനേ പോലുള്ള പുതു തലമുറ കോൺഗ്രസ് എല്ലാം തന്നെ പൊളിറ്റിക്കലി വ്യജന്മാരും ഞരമ്പ് രോഗികളും ,"പൊളിറ്റിക്കലി പെർവെർട്ടഡ്" എന്ന് പറയാതെ തരമില്ല  പിന്നെ ഒരു നുണ ആയിരംതവണ പറഞ്ഞാൽ ചിലരെയെങ്കിലും വിശ്വസിപ്പിക്കാൻ പറ്റും എന്ന തോന്നലും .. നിങ്ങളൊക്കെയും രണ്ടുപതിറ്റാണ്ട് ആവതു ശ്രമിച്ചിട്ടും ഇടറാതെ, പതറാതെ, വീഴാതെ അയാളിങ്ങനെ മഹാമേരുവായി നിങ്ങൾക്കുമുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, അയാൾക്കിങ്ങനെ ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ , അതിന് ഒരുകാരണമേയുള്ളൂ. എടുക്കുന്ന നിലപാടിലുള്ള അസാമാന്യ കാർക്കശ്യവും ചെയ്യുന്ന കാര്യങ്ങളിലുമുള്ള അനിതരസാധാരണമായ സത്യസന്ധതയും. കൈകൾ ശുദ്ധമാണ് എന്നതുതന്നെയാണ് അയാളുടെ കൈമുതൽ. ഉന്നാൽ മൂടിയത് തമ്പി ... അയാളെ സ്നേഹിച്ചതിനും പിന്തുണച്ചതിനും ഈ ലേഖകനെ പോലുള്ളവർക്ക് ഒരിക്കൽപോലും നിരാശരാകേണ്ടിവരികയോ, നൽകിയ സ്നേഹവും പിന്തുണയും തെറ്റായിപ്പോയി എന്നുതോന്നിപ്പിക്കാനോ അയാൾ ഇടനൽകിയിട്ടില്ല. അതാണ് പിണറായി വിജയനെന്ന നേതാവ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഇവിടുത്തെ മാപ്രാകളും അവരുടെ വാക്കുകേട്ട് തുള്ളുന്ന കോൺഗ്രെസ്സടങ്ങുന്ന വലതുപക്ഷ സംഘവും ഇരുമ്പിൽ കടിച്ച് പല്ലുകളയുകയാണ് എന്ന് ചുരുക്കം.എത്ര സമയമാണ് ഓരോ പന്ന കേസില്ല വാക്കേലന്മാർക്  വേണ്ടി ചാനലുകൾ ചിലവാക്കുന്നത്! അരി ആഹാരം കഴിക്കുന്നവർക്കറിയാം ഇത് ഇക്കൂട്ടരോടുള്ള ഉള്ള സ്നേഹമല്ലെന്ന്, മറിച്ച് ഇത് ഇടതു വിരോധമാണ്, ജനങ്ങൾക്ക് ഈ ഭരണത്തോടുള്ള വെറുപ്പാണ് ഇതിന് കാരണമെന്ന് ചാനലുകളും മാപ്രകളും വാതോരാതെ പറയുന്നു, ജനങ്ങളെ ന്നാൽ ഇവരല്ലെന്നുള്ളതിന്റെ ഉദാഹരമാണ് പിണറായിയുടെ രണ്ടാമൂഴം, ഇവരുടെ എല്ലാ കുതന്ത്രങ്ങളും പൊളിച്ചടുക്കിയല്ലെ ജനങ്ങൾ അവരെ വീണ്ടും വീണ്ടും  തിരെഞ്ഞെടുത്തത് അതിനിയും ആവർത്തിക്കും  ഉറപ്പ്.പട്ടി ചന്തക്കുപോയതുപോലെ ..എന്നതിന് പകരം കുഴലാനാടാൻ" കോടതിൽ പോയപോലെ"..എന്നാക്കി നവീകരിച്ചു  മലയാളി..

അടികുറിപ്പ് .

മടിയിൽ കനമില്ല
വഴിയിൽ പേടിയുമില്ല.....
 സ. പിണറായി വിജയൻ.
അദ്ദേഹം പഠിച്ചത് കുഴൽ നാടൻ പഠിച്ച സ്‌കൂളിലല്ല.

Join WhatsApp News
Cammy 2024-05-07 01:44:09
Chief minister and his family and looking for their whereabouts.
Amaran 2024-05-07 03:41:18
അന്ധമായ പിണറായി വിരോധം മൂലം മനോരമ പൊക്കിക്കൊണ്ടുവന്ന മാസപ്പടി വിവാദം മറ്റൊന്നും നോക്കാതെ എടുത്തു തലയിൽ വച്ചു നടന്നതിനു ഇന്ന് കോടതിയിൽ നിന്ന് ചെകിട് തീർത്ത് കിട്ടി.. കുഴൽ നാടന് മാത്രമല്ല.. കടത്തുകാരൻ ജഡ്ജി അടക്കമുള്ള മാപ്രകൾക്ക് കൂടി..നാടൻ കുഴൽ വച്ചു നെടുമ്പുറം നോക്കിയുള്ള നല്ല അസൽ അടി..!!!
ചകാവ് 2024-05-07 09:33:37
പിണറായിയുടെ കീഴിലുള്ള വിജിലൻസ് എന്ത് നടപടിയാണ് എടുക്കുക എന്നത് ആർക്കാണ് അറിയാത്തത്. എന്ത് വൃത്തികേടും ആഘോഷിക്കുന്ന അന്തം കമ്മികൾ അമേരിക്കയിൽ ഉള്ളപ്പോൾ പിന്നെ ഇതൊക്കെ കാണണം.
Jose kavil 2024-05-07 13:31:05
പിണറായിയെ പിണറായിക്കു തന്നെ കണ്ടുകൂടാത്ത അവസ്ഥയിൽ ഖജനാവ് ശൂന്യമായിട്ടും ജനങ്ങൾ പട്ടിണി പേ ക്കോല ങ്ങളായിട്ടും അഴിമതിയിൽ അറുമാദിച്ചു നിൽക്കുന്ന മന്ത്രി സംഗം വീണ്ടും രാജ്യം കറങ്ങുന്നത് വികസന മാണെന്നും അദ്ദേഹത്തിൻ്റെ യും മകളുടേയും പാത ശരിയാണെ ന്നും പറയുന്ന ലേഖകന് എന്തെങ്കിലും ബിനാമി ഇടപാട് ഉണ്ടെന്നു സംശയിക്കു ന്നതിൽ അമേരിക്കൻ ഗവൺമെൻ്റി നോടു യോജിക്കുന്നു. കാണുമായിരി ക്കാം. കാരണം ഈ തള്ളലുകൾ കണ്ടു നാം മടുത്തിരിക്കു ന്നു
ജോൺ പി. 2024-05-07 13:59:15
ഒന്നുമില്ലായ്മയിൽ നിന്ന് കണക്കില്ലാത്ത സ്വത്തുകാരനായി മാറിയ മാർക്സിസ്റ്റുകാരൻ പിണറായി വിജയനെ നിയമത്തിനു മുൻപിൽ കൊ ടുവരാണ് ശ്രമിക്കുന്നവർ മൂഡ്ഡൻമാർ! എന്നെങ്കിലും നിങ്ങൾക്കെന്തെങ്കിലും തെളിവ് കിട്ടുമെന്ന വ്യാമോഹം വേണ്ടേ വേണ്ട! രാഷ്ട്രീയത്തിന്റെ ഭ്രാന്തിൽ എല്ലാ കള്ളത്തരങ്ങളെയും ഒന്നുമല്ലാതാക്കാൻ മുതലാളിത്തരാജ്യമായ അമേരിക്കയിലെ ബൂർഷ്വാസി പിൻതുണക്കാരും! നാട്ടിലെ ഇവന്മാരെ പൂജിക്കാനാണെങ്കിൽ ഇവർക്കെല്ലാം നാട്ടിൽ പോയി സേവനം നടത്തിക്കൂടേ? ഇവന്മാരുടെ ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചോ മറ്റോ സംസാരിചുകൂദെ? ezhuthikkoode?
Hilarious and Pathetic 2024-05-07 15:59:24
This capsule is hilarious and pathetic. What else you can expect from Shameless Andham Kammi Koottangal
ജോസ്‌മോൻ കട്ടപ്പുറത്തു 2024-05-07 18:53:30
എന്തെല്ലാം കള്ളത്തരങ്ങൾ ആണ് പിണറായി വിജയൻ എന്ന നേതാവിനെതിരെ വിളിച്ചുപറയുന്നത്. പാവങ്ങളുടെ പടത്തലവൻ മുതാളിമാരുടെ പേടിസ്വപ്നം ധീരതയോടെ ഭരിച്ചോളൂ അങ്ങയെ തൊടാൻ ആരെയും അനുവദിക്കല്ല.വീണമോൾ ഇന്നും കൂലിപ്പണിക്കു പോയി ആണു വീട്ടുകാര്യങ്ങൾ നോക്കുന്നത് ആ കുഞ്ഞിനെകുറിച്ചു മാസപ്പടി പറഞ്ഞവന്മാർ എന്തു മനുഷ്യർ ആണ്. അണികളായ ഞങ്ങൾ ഉള്ളടത്തോളം പിണറായി വിജയനു ഒന്നും പേടിക്കാനില്ല. മടിയിൽ കനമില്ല എന്നത് ബാങ്കിൽ കനമുണ്ട്, വഴിയിൽ പേടിയുമില്ല എന്നത് ചുറ്റും അംഗരക്ഷകരുണ്ട് എന്നാക്കി വായിക്കുക. കുഴൽനാടൻ പിണറായിക്കു പോയി പഠിക്കാൻ നോക്ക്. ചുമ്മാ ഉമ്മൻ ചാണ്ടിയെ പോലെ നാട്ടുകാരെ സേവിക്കാതെ വീട്ടുകാരെ സേവിക്കാൻ പഠിക്ക്. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിണറായി പോലെ ഇറങ്ങണം ചുമ്മാ ഓരോ മണ്ടന്മാർ രാഷ്ട്രീയം കളിച്ചു വീടുനോക്കാത്ത മണ്ടന്മാർ. തൊഴിലാളി പാർട്ടി സിന്ദാബാദ് വിപ്ലവം ജയിക്കട്ടെ.
Curious 2024-05-07 19:49:53
ഇപ്പോൾ കണ്ടില്ലേ ഒരു മേയറു കമ്മിണിയുടെ പ്രിഷ്ടം താങ്ങി കമ്മിക്കൂട്ടങ്ങൾ ഒരു പാവം പട്ടിണിപ്പാവത്തിൻറെ പുറത്തു കയറിക്കൊണ്ടിരിക്കുന്നത്.
Well wisher 2024-05-08 03:33:21
Hey fake “Curious “, Why don’t you use another profile name instead of an already used one? Make one and claim it as yours. If you continue to use the existing ones, it won’t give you any credibility unless that is what you want. Be brave. Give it a try.
Jayan varghese 2024-05-07 22:42:24
സമൂഹ സമ്പത്ത് കട്ട് കടത്തുമ്പോൾ പിടി വീഴാതിരിക്കാനുള്ള പുകമറ മാത്രമാണ് ഇന്ത്യയിൽ രാഷ്ട്രീയം. അഭയാന്വേഷിയായ അരിപ്രാവിനെ രക്ഷിക്കാൻ സ്വന്തം തുടയിലെ മാംസം മുറിച്ചു നൽകിയ ശിബി ചക്രവർത്തിയും മുഗൾ രാജ വംശത്തിന്റെ സ്വർണ്ണ സിംഹാസനത്തിൽ അമർന്നിരിക്കുമ്പോളും സ്വന്തം അഷ്ടിക്കുള്ള വക തൊപ്പി തുന്നി വിറ്റ് സമ്പാദിച്ചിരുന്ന ഔറംഗ സീബ് ചക്രവർത്തിയുമൊക്കെ ജീവിച്ചിരുന്ന ഇന്ത്യ ഇന്നൊരു പഴങ്കഥ മാത്രം. വെള്ളയും ചുവപ്പും കാവിയും പുതച്ചു മേലനങ്ങാതെ സമൂഹത്തെ സേവിച്ചു കൊഴുത്തു തടിക്കുന്നവർ സമൂഹ സമ്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകൾ കട്ട് കവർന്ന് കടിച്ചു വലിച്ച് സ്വന്തം മാളം മാത്രമല്ല, മക്കളുടെ മാളവും നിറച്ചു കൊണ്ടിരിക്കുന്ന പെരുച്ചാഴികൾ മാത്രമാകുന്നു. Jayan Varghese
Kannan 2024-05-07 22:57:17
നയതന്ത്ര സ്വർണ്ണക്കടത്ത് എന്തായി ? *പൊളിഞ്ഞു* ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവോ ? *പൊളിഞ്ഞു* ഖുറാനിൽ സ്വർണം ഒളിപ്പിച്ചതിൻ്റെ അവസ്ഥ *പൊളിഞ്ഞു* ഉസ്മാൻ പാടി നടന്ന സ്പ്രിഗ്ളർ കഥയോ ? *പൊളിഞ്ഞു* K ഫോൺ കമ്പിയിൽ കൂടി ഡാറ്റ കടത്ത് ? *പൊളിഞ്ഞു* നാഗർകോവിലിലെ കാറ്റാടി പാടം കഥയോ ? *പൊളിഞ്ഞു* സ്യൂട്ട്കേയ്സിൽ ഡോളർ കടത്തിയതോ ? *പൊളിഞ്ഞു* ലൈഫ് മിഷൻ അഴിമതി തള്ള് എന്തായി ? *പൊളിഞ്ഞു* AI ക്യാമറ വിവാദം എന്തായി ? *പൊളിഞ്ഞു* കൈതോലപ്പായയും ഇന്നോവയുമോ ? *പൊളിഞ്ഞു* മാസപ്പടി കഥയോ ? *പൊളിഞ്ഞു*
Pinarayism 2024-05-07 23:12:20
According to G Sakthidaran(former Desabhimani reporter), Communism is dead in Kerala when Pinarayi became CM. Now, it is Pinarayism. His followers are all over the world including US doing his dirty work.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക