വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 109 ദിവസം പിന്നിടുകയാണ്. 254 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം. 47 പേരെ മരിച്ചവരുടെ കൂട്ടത്തിലോ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയം. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. എന്നാൽ 109 ദിവസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനോ അവരുടെ നഷ്ടം നികത്താനോ കഴിയുന്ന വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവുമാണ്..അധ്വാനിച്ച് ജീവിക്കുന്ന വളരെ പാവപ്പെട്ട മനുഷ്യരാണ് ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പിടഞ്ഞത്. ഒരു ഉരുൾപൊട്ടലിലൂടെ നാമാവശേഷമാവുന്നത് ആ മലകളും ലയങ്ങളും മാത്രമല്ല, അവരുടെ ജീവിതവും സ്വപ്നങ്ങളുമാണ്. വരും തലമുറകളാണ്. അവർക്കായുള്ള കരുതിവെക്കലുകളാണ്. ഇനി അവിടെ അവശേഷിക്കുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രതീക്ഷയറ്റ കണ്ണുകളിലെ കണ്ണീരാണ്. ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോഴേക്കും നഷ്ടപ്പെട്ട പ്രിയപ്പെട്ടവർ.. ബാക്കിയായ ജീവിതങ്ങളുടെ മാനസികാവസ്ഥ..
ദുരന്തമുണ്ടായ ഉടൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ എല്ലാ സഹായവും അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയൻമുതൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. കേരളത്തിന് കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉണ്ടായത്. കേരളത്തിന് എല്ലാ സഹായങ്ങളും ലഭ്യമാക്കും എന്നുകൂടി പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. ദുരന്തത്തെക്കുറിച്ച് പഠിക്കാൻ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) എത്തി. നഷ്ടത്തിന്റെ പ്രാഥമിക കണക്കെടുത്തു. വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് സമർപ്പിക്കാൻ നിർദേശിച്ചു. അതനുസരിച്ച് 1202 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച വിശദമായ നിവേദനം സമർപ്പിച്ചു. അനുകൂലനടപടി വൈകിയതോടെ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദർശിച്ച് വീണ്ടും സഹായം അഭ്യർഥിച്ചു.കേരളം മൂന്ന് പ്രധാന കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിൽ ആദ്യത്തേത്, ഉരുൾപൊട്ടൽ ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്)യുടെ മാനദണ്ഡം അനുസരിച്ച് ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വർ ആയി പ്രഖ്യാപിക്കണം എന്നതാണ്. എൻഡിആർഎഫ് മാനദണ്ഡം അനുസരിച്ച് നാല് വിധത്തിലാണ് ദുരന്തങ്ങളെ പ്രഖ്യാപിക്കുക. സാധാരണ ദുരന്തങ്ങളെ എൽസീറോയിൽ പെടുത്തും. ജില്ലയിൽത്തന്നെ പരിഹരിക്കപ്പെടാവുന്നവയെ എൽവൺ വിഭാഗത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്നവ എൽ2 യിൽ പെടുത്തും. എൽ3 എന്നാൽ ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വറാണ്. അത് സംസ്ഥാനത്തിനുമാത്രം നിയന്ത്രിക്കാൻ പറ്റുന്നതല്ല. നിർബന്ധമായും കേന്ദ്ര സഹായത്താലുംകൂടി പരിഹരിക്കേണ്ട വിധത്തിലുള്ളവയാകും. ഈ വിഭാഗത്തിൽപ്പെടുത്തിയാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഇതിനുപുറമെ, ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് കൂടുതൽ സഹായം ലഭിക്കും.രണ്ടാമത്തെ ആവശ്യം, ദുരന്ത നിവാരണ നിയമത്തിന്റെ സെക്‌ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളണം എന്നതായിരുന്നു. ദുരന്ത പ്രതികരണ നിധിയിൽനിന്ന് അടിയന്തര അധികസഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം.കേന്ദ്ര സഹമന്ത്രിയുടെ നിലപാട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് നൽകിയ മറുപടിയിൽ ഈ മൂന്ന് കാര്യത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. അദ്ദേഹം കത്തിൽ വിവരിക്കുന്നത് നിലവിലെ മാനദണ്ഡപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്നാണ്. ഈ നിയമം കേരളത്തിനും കേരള ദുരന്ത നിവാരണ അതോറിറ്റിക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് വയനാട് ദുരന്തം ഡിസാസ്റ്റർ ഓഫ് സീവിയർ നേച്വർ വിഭാഗത്തിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറയുന്നത്. കേരളത്തിനുള്ള എസ്ഡിആർഎഫിന്റെ ഈ വർഷത്തേക്കുള്ള വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്. അത് യാഥാർഥ്യമാണ്. 2024–-25ൽ കേരളവിഹിതം പതിനഞ്ചാം ധന കമീഷന്റെ നിർദേശപ്രകാരം 291.20 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി നൽകി. പക്ഷേ, ആ പണം വയനാട് ദുരന്തബാധിതർക്ക് ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്നതല്ല. സാധാരണ നിലയിൽ നൽകുന്നതാണ്. കേരളത്തിൽ 394 കോടി രൂപ ബാക്കിയുണ്ടെന്ന് കേന്ദ്ര മന്ത്രി പറയുന്നു. ആ തുക ഒരിക്കലും ലാപ്സാകില്ല. അത് ഉപയോഗിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം സഹായം ലഭ്യമാക്കുന്നത്. അതുകൊണ്ട് നികത്താനാകുന്ന ദുരന്തമേയല്ല വയനാട് ഉരുൾപൊട്ടൽ.
സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുൾപൊട്ടൽ കേരളം കണ്ട ഏറ്റവും ഭീതിതമായ പ്രകൃതി ദുരന്തമാണ്. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് 60 ലക്ഷം ക്യുബിക് മീറ്റർവരും (debris flow) എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ മണ്ണിടിച്ചിൽ 30 ലക്ഷം ക്യുബിക് മീറ്ററായിരുന്നു. വയനാട്ടിലുണ്ടായ ഈ പേപ്പാച്ചിലിൽ 254 മനുഷ്യരുടെ ജീവനും രണ്ടു ഗ്രാമങ്ങൾ ഏതാണ്ട് അപ്പാടെയും ഒലിച്ചു പോയി. നാൽപ്പത്തിയേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. 378 പേർക്ക് ഗുരുതരപരിക്കുകൾ പറ്റി. ഏതാണ്ട് 2000 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നടിഞ്ഞു. സ്‌കൂളുകളും കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കിൽ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിൽ അധികം റോഡും മൂന്നുപാലങ്ങളും ഒലിച്ചു പോയി. ഈ മഹാദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതുആവശ്യത്തെ അത്തരം ഒരു വകുപ്പില്ല എന്നുപറഞ്ഞ് നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതേ സമയം മാരകമായ ദുരന്തം എന്ന ഒരു വകുപ്പുണ്ടല്ലോ എന്ന വസ്തുത വിസ്മരിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു പ്രകൃതിദുരന്തത്തെ മാരകമായ ഒന്നായി (Disaster of a severe nature) കണ്ട് പ്രത്യേക ധനസഹായം ലഭ്യമാക്കാൻ തയ്യാറാകാത്തവിധം കേരളത്തോട് വിദ്വേഷം കാണിക്കുന്നത് എന്തുകൊണ്ടാണ്. കേവലം വാക്കുകളുടെ പൊള്ളത്തരങ്ങളിൽ കുടുക്കി നിഷേധിക്കേണ്ടതാണോ കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ.മൂന്നു പ്രധാന കാര്യങ്ങളാണ് ആദ്യ മെമ്മോറാണ്ടം മുതൽ കേരളം ആവശ്യപ്പെടുന്നത്.
1. മേപ്പാടി -ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘ Disaster of Severe Nature' ആയി പ്രഖ്യാപിക്കണം.2. ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ദുരന്ത ബാധിതരുടെ എല്ലാ വായ്‌പകളും എഴുതിത്തള്ളണം.
3. മേപ്പാടി- ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദുരന്ത പ്രതികരണ നിധിയിൽനിന്നും അടിയന്തര അധികസഹായം അനുവദിക്കണം.
ഈ കാതലായ ആവശ്യങ്ങളോടു പ്രതികരിക്കാതെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന സാങ്കേതികത്വത്തിൽ പിടിച്ച് കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ പത്തിന് അയച്ച കത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ലെവൽ 3 ( L3 - ‘Disaster of Severe Nature') ആയി വിജ്ഞാപനം ചെയ്യപ്പെട്ടാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നും കണ്ടെത്തുവാൻ സംസ്ഥാന സർക്കാരിനു ശ്രമിക്കാം. മാത്രമല്ല ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നും പ്രത്യേക സഹായം കേരളത്തിനു നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതമാകുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിത്യാനന്ദറായിയുടെ കത്തിൽ തന്നെ ഇതിന്റെ സൂചനകൾ ഉണ്ട്.ദുരന്ത പ്രതികരണം
ആരുടെ ഉത്തരവാദിത്വം എല്ലാ കേരളീയരുടെയും എന്നാൽ കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിശബ്ദ നയം വ്യക്തമാക്കുന്നതു രണ്ടുകാര്യങ്ങൾ മകൻ തട്ടിപോയാലും വേണ്ടില്ല മരുമോളുടെ കണ്ണീരു കണ്ടാൽ മതിയെന്നു മനോഭാവം .
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര സാമ്പത്തിക കുറ്റവാളിയാണ് .കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി 170 കോടി രൂപ അയാൾക്ക് ഷെയർ ഉള്ള കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ടായി കൊടുത്താണ് തൽക്കാലം തലയൂരിയത്. പ്രിയങ്കാ വാദ്ര ബിജെപിക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ അന്നേരം ഭർത്താവിനെ കേന്ദ്ര ഏജൻസികൾ പൊക്കും. അതുകൊണ്ട് മോദി സർക്കാരിനെതിരേ ഒരക്ഷരം പറയാൻ ആ സ്ത്രീക്ക് സാധിക്കില്ല .
രാഹുൽ ഗാന്ധി അമേഠി സീറ്റ് ഒഴിഞ്ഞപ്പോൾ ആ സീറ്റിൽ പെങ്ങൾക്ക് മത്സരിക്കാമായിരുന്നല്ലോ .എന്തുകൊണ്ട് അവിടെ മത്സരിക്കാൻ നിന്നില്ല . അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ അവർ ജയിച്ചേനെ .ആ സീറ്റ് കോൺഗ്രസുകാരെ മാത്രം ജയിപ്പിക്കുന്ന സീറ്റാണ് .ഇത്തവണയും അവിടെ കോൺഗ്രസുകാരനാണ് ജയിച്ചത്. മണ്ഡലത്തെ തിരിഞ്ഞു നോക്കാത്തത് കൊണ്ടാണ് രാഹുലനെ അവർ പരാജയപ്പെടുത്തിയത് .അയാളെ ഒന്ന് രണ്ട് തവണ അവർ വിജയിപ്പിച്ചതാണ് .
ഇന്ത്യാ രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലാണ് ഒരു വൻ ദുരന്തം നടന്നത്. എന്നിട്ട് ആ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാടിനു വേണ്ടി എന്താണ് നേടിത്തന്നത്.
വെറും രണ്ടു ലക്ഷം രൂപയാണ് അയാൾ നൽകിയത് .ആ മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത ജോൺ ബ്രിട്ടാസ് എംപി 25 ലക്ഷം രൂപ കൊടുത്ത സ്ഥാനത്താണ് രാഹുൽ രണ്ടു ലക്ഷം കൊടുത്തത് . രാഹുൽ ഗാന്ധിക്ക് സ്വന്തമായി ജോൺ ബ്രിട്ടാസിനെക്കാൾ എത്രയോ കൂടുതൽ പണമുണ്ട് .
എന്നിട്ട് കൊടുത്തതാണ് രണ്ട് ലച്ചം ഇതാണ് നമ്മുടെ നാട്ടിലെ പ്രതിപക്ഷം ..
ദുരന്ത പ്രതികരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ് എന്നു പറഞ്ഞാണ് ആഭ്യന്തര സഹമന്ത്രി കത്ത് തുടങ്ങുന്നത്. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. സമീപകാല ദുരന്ത സംഭവങ്ങളിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഡിസാസ്റ്റർ മാനേജ്മെന്റിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം എന്താണ്. ഇക്കാര്യത്തിൽ അവലംബിക്കാവുന്ന ഒരു രേഖ കേന്ദ്ര ധന കമീഷൻ റിപ്പോർട്ടാണ്. ധന കമീഷനുകളാണ് ദുരന്ത പ്രതികരണ നിധിയുടെ വിഹിതം തീരുമാനിക്കുന്നത്. ദുരന്ത പ്രതികരണ നിധി സംബന്ധിച്ച നിർദേശങ്ങൾ രൂപീകരിക്കുന്നതിൽ സ്വീകരിച്ച തത്വങ്ങൾ പതിനഞ്ചാം ധന കമീഷൻ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ് എന്നതുപോലെ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരുകൾ/ഫെഡറൽ സർക്കാരുകളാണ് എന്നു കമീഷൻ വ്യക്തമാക്കുന്നു. ഇതാണ് അന്തർദേശീയമായി സ്വീകരിക്കപ്പെടുന്ന രീതി. (… in all countries with a federal system, while it is the union or federal government which provides disaster assistance, the primary responsibility for disaster management rests with states )
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന തൊടുന്യായം പറയുകയാണ് ചെയ്യുന്നത്. ദേശീയദുരന്തം ( National Disaster ) എന്ന പദം കേരളം കണ്ടു പിടിച്ചതാണോ. പത്താം ധന കമീഷൻ ശുപാർശ ചെയ്ത കാര്യം ഇവിടെ പ്രസക്തമാണ്.“Once a calamity is deemed to be of rare severity it really ought to be dealt with as a national calamity requiring assistance and support beyond what is envisaged in the CRF Scheme...” അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധികസഹായം ലഭ്യമാക്കണം എന്നതായിരുന്നു ശുപാർശ. കേന്ദ്രസർക്കാർ അംഗീകരിച്ച റിപ്പോർട്ടാണിത് എന്നോർക്കണം. വയനാട് സംഭവിച്ചത് ‘Disaster of Severe Nature' ആണ് എന്നതിൽ തർക്കമുണ്ടായിട്ടല്ലല്ലോ ഈ നീതി നിഷേധം. ദുരന്തമുഖത്തും കേരളത്തോട് പുലർത്തുന്ന വിവേചനമാണ് ഈ സ്ഥിതിക്ക് കാരണം ഇത് ഫെഡറൽ സംവിധാനത്തിന് , കേന്ദ്ര സംസ്ഥാന ബന്ധങ്ങള്ക് നിരക്കാത്തതാണ് .. എന്നാൽ കേരളം ഈ പുഴയും നീന്തി കടക്കുമെന്ന് ബിജെപിയും മോദിയും കോൺഗ്രസ് നേതാക്കളും ഓർക്കുക ..