Image
Image

ഗീതാഞ്ജലി (ഗീതം 65, 66: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Published on 15 March, 2025
ഗീതാഞ്ജലി (ഗീതം 65, 66: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Geetham 65

What divine drink wouldst thou have, my God, from this overflowing cup of mylife?

My poet, is it thy delight to see thy creation through my eyes and to stand at the portals of my ears silently to listen to thine own eternal harmony?

Thy world is weaving words in my mind and thy joy is adding music to them.

Thou givest thyself to me in love and then feelest thine own entire sweetness in me.

ഗീതം 65

എന്‍ദേഹീ ദേഹങ്ങളില്‍ തിങ്ങിടുമേതമൃതം
പാനം ചെയ്യുവാനങ്ങ് വാഞ്ഛിപ്പൂ മമ ദേവാ ?

താവക സൃഷ്ടിയാമീ പ്രപഞ്ച ചിത്രമങ്ങെന്‍
ദൃഷ്ടിയില്‍ക്കൂടിക്കണ്‍ടു സംതൃപ്തി നേടുന്നുവോ ?

എന്‍ശ്രോത്രേ മൗനിയായി മേവിത്തന്‍ ഗാനാലാപ –
മാസ്വദിപ്പതിനങ്ങേ ക്കിശ്ചയോ, മഹാകവേ ?

താവക പ്രപഞ്ചമെന്‍ ചിത്തത്തില്‍ വിശിഷ്ടമാം
കാവ്യത്തെ നിര്‍മ്മിച്ചെന്‍ ജീവിതം ശ്രേഷ്ഠമാക്കി

താവക സംപ്രീതിയെന്‍ ചിത്തത്തെത്തഴുകവേ
ആവിഷ്ടമെന്‍ ഗാനങ്ങളുച്ചത്തിലുയരുന്നു,

അങ്ങയേ സ്വയമെന്നില്‍ പ്രദാനം ചെയ്തിട്ടങ്ങ്
ആസ്വദിപ്പാ മാധുര്യ മേഴയാമെന്നില്‍ക്കൂടി,

ദേവാ ! എന്‍ ദേഹീ ദേഹേ തിങ്ങുമേതമൃതാണു്
താവകപാനീയമായ് ത്തീര്‍ക്കുവാനിച്ഛിപ്പത് ?


Geetham 66

She who ever had remained in the depth of my being, in the twilight of gleams and glimpses; she who never opened her veils in the morning light, will be my last gift to thee, my God, folded in my final song

Words have wooed yet failed to win her; persuasion has stretched to her its eager arms in vain.

I have roamed from country to country keeping her in the core of my heart, and around her have risen and fallen the growth and decay of my life.

Over my thoughts and actions, my slumbers and dreams, she reigned yet dwelled alone and apart.

Many a man knocked at my door and asked for her and turned away indespair.

There was none in the world who ever saw her face to face, and sheremained in her loneliness waiting for thy recognition.


ഗീതം 66

എന്നാത്മാവി ന്നന്തര്യത്തിലപദിഷ്ടയായും
പ്രഭാതപ്രകാശം വിട്ടകന്നും നില്പതാരോ?

എന്നന്ത്യദാനമായെന്നന്തിമ ഗാനരൂപേ
നാഥാ, നിന്‍ മുന്നിലിന്നു നേദിപ്പൂ ഞാനവളെ !

വാക്കുകള്‍ക്കവള്‍ വശംവദയായ്ത്തീരുന്നീലാ
ഗാനസ്വനങ്ങളാലും സ്വധീനിപ്പതസാദ്ധ്യം,

മോഹനരൂപിണിയാ യാരാലുമദൃഷ്ടയായ്
നിശ്ശബ്ദയായേകാന്ത ഗുപ്തയായ് വര്‍ത്തിക്കുവോള്‍

മല്‍ ജീവഥ ജയാപജയ സംബന്ധിയായോള്‍
മല്‍ ചിന്താ, വൃത്തി, സ്വപ്ന, സുഷുപ്തി ഭരിക്കുവോള്‍

ഏകാകിനിയായ് സദാ അകന്നു നില്‍ക്കുന്നവള്‍
ദേശാന്തരേ അലയുന്നവളെയും കൂട്ടി ഞാന്‍

എത്രപേരവള്‍ക്കായെന്‍ വാതിലില്‍ മുട്ടിവന്നു
ഭഗ്നാശരായി വൃഥാ പിന്‍വാതില്‍ കടന്നവര്‍

സര്‍വ്വജ്ഞ സന്നിധാന പ്രത്യാശാ ധ്യാനത്തോടെ
സ്വന്തമാം ലോകത്തിലങ്ങഭിജ്ഞം ജീവിപ്പവള്‍.

അങ്ങയെ പ്രതീക്ഷിച്ചുമങ്ങയെ മാത്രം നോക്കി
എങ്ങുമേ വെളിപ്പെടാതെന്നുള്ളില്‍ ജീവിപ്പവള്‍.
……………………

(Yohannan.elcy@gmail.com)

Read More:

https://emalayalee.com/writer/22

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക