Image
Image

കടമ്പന്‍പുരാണം (രാജു തോമസ്)

Published on 17 March, 2025
  കടമ്പന്‍പുരാണം (രാജു തോമസ്)

ദേശാതിര്‍ത്തി വരച്ചും 
സൂര്യോദയമൊരുനാഴിക വൈകിപ്പിച്ചും 
നിണ്ടുനിവര്‍ന്നുകിടപ്പു കുന്ന്. 
അവിടെ നിന്നാലറബിക്കടലും കാണാം 
വൈവസ്വതമനു അവിടെയിരുന്നിട്ടുണ്ട്: 
മലനായെത്തിയ കൗരവമുഖ്യന്‍ 
ആ മല ഏതെന്നാരാഞ്ഞു. 
ദേശപ്പെരുമയില്‍ പിന്നെയുമുണ്ട് 
അദ്ഭുതമായ വിശേഷങ്ങള്‍ 
അതു കയറിട്ടാണക്കുറുമുനിയും
മുരുഗന്‍പോലും പണ്ട് 
തമിഴകമെത്തിയത്. 
വര്‍ഷാവര്‍ഷം ഹനുമാന്‍ 
നാടുകാണാനിറങ്ങുമ്പോള്‍ 
അവിടെയിറങ്ങും ഇളവേല്‍ക്കാന്‍. 
പിന്നെ ചാടിപ്പൊങ്ങിപ്പോകും 
കിഷ്‌കിന്ധയിലേക്ക് 
അതിന്റെ പേര് കടമ്പന്‍മല         18

ബുദ്ധര്‍, ജൈനരുമൊക്കെ 
ക്ഷേത്രം പണിതുതുടങ്ങുംമുമ്പ് 
കടമ്പന്‍ വണൊരു കാലം... 
അവിലോരോ അപരാഹ്നത്തിലു
മാരോ ആലിന്‍ചോട്ടിലുമൊരോ 
ഭൂസുരയോഗമരങ്ങേറി... 
വ്യാസന്മാരുടെ, മനുവിന്റേയും, 
സ്ഖലിതക്കറകള്‍ നിക്കാന്‍ 
പ്രക്ഷിപ്തങ്ങളിറക്കിയ വിരുതന്മാര്‍. 
വനത്തില്‍നിന്നുമിറങ്ങിവവരാറു. 
ള്ളവരെ പാലിച്ചതുമാ ധര്‍മ്മിഷ്ഠന്‍       11


അവിടൊരു പാറക്കൂട്ടം 
സൂര്യനുമായി സൊറയ്ക്കാറുണ്ട്. 
പ്രജാവത്സല, നീശ്വരഭക്തന്‍ 
ഓരോ മാസവുമൊന്നാം തിയ്യതി 
അവിടെച്ചെല്ലുക പതിവാക്കി 
സ്വസ്ഥം ധ്യാനമിരിക്കാനാനായ്. 
അവിടെപ്പോള്‍ ചെന്നു. എപ്പൊ മടങ്ങി 
എന്നാരും കണ്ടിട്ടില്ല.


കണ്ടിട്ടുള്ളത്. ദ്രാവിഡശ്രേഷ്ഠന്‍ 
ശിലപോലവിടെയിരിപ്പതുമാത്രം.               10

പട്ടാപ്പകലൊന്നില്‍, 
അങ്ങനെ യോഗാസനത്തിലിരിക്കെ, 
ആ ദേഹം പോയി മേല്‌പോട്ട്, 
നേരേ ഭൂവര്‍ലോകത്തേക്ക്, 
മരണംകുടാതെ. 
ഇന്നാണാ ഓര്‍മ്മയ്ക്കായ് 
എങ്ങടെ നാട്ടിലെയുത്സവം 
കൂടെ വരുമോ?, പോയിവരാമേ; 
മല കയറേണ്ട, കണ്ടാല്‍ പോരും: 
കണ്ടിടേണ്ടോരു കാഴ്ചയത്. 
അടിവാരത്തെ അമ്പലമുറ്റ 
ത്തായിരമായിരമാണു പെണ്ണും 
ആഘോഷത്തോടെത്തിടും. 
രാവാകുമ്പോള്‍ മലയുടെ 
മുകളില്‍ തെളിയും ജ്യോതി കടമ്പന്‍താന്‍              15


കവിയുടെ ജന്മദേശം: കടമ്പനാട്, പത്തനംതിട്ട താലൂക്ക്. 
അവിടെ കടമ്പന്‍ എന്നു പേരുള്ള ഒരു രാജാവ്/മേശാധികാരി ഉണ്ടായിരുന്നുപോല്‍ ഈ കവിത അല്പം സത്യവും ബാക്കി മിഥ്യയുമാണ്. 
*മലനട കവി അവിടെ പോയിട്ടുണ്ട്. ഉത്സവത്തിന്. ദുര്യോധനനായുള്ള ഒരേയാരു അമ്പലം അവിടാണ്. മാഹിച്ചുചെന്ന ആര്യന് അവിടെ കിട്ടിയത് ഒരുകുടം കള്ളായിരുന്നു എന്നും ഐതിഹ്യം (കടമ്പന്റെ അമ്പലം വേറെയാണ്.)

 

Join WhatsApp News
Raju Thomas 2025-03-17 09:19:06
കവി: ദയവായി തിരുത്തിവായിക്കുക: 1. ശീർഷകം ഒറ്റവാക്കാണ് -- ശിവപുരാണം, ഭവിഷ്യപുരാണം എന്നൊക്കെപ്പോലെ 6 . പാദം 6: മലനാടെത്തിയ 10. കയറീ 22 . അവിടോരോ 28 . ഇറങ്ങിവരാറുള്ള 32 . അല്പവിരാമം കഴിഞ് സ്‌പെയ്‌സ് സ്പെയ്‌സ് ഇല്ല; സ്‌പെയ്‌സ് ഇല്ല അടുത്ത പാദത്തിൽ 'തിയ്യതി'ക്കുമുമ്പും പാദം 51-ൽ ആണുംപെണ്ണും എന്നതിലും.
Raju Thomas 2025-03-17 09:23:27
കവി: ക്ഷമിച്ചാലും; ഒരു തെറ്റുകൂടിയുണ്ട്അ--അടികുറിപ്പിൽ 'ദാഹിച്ചുചെന്ന'.
Raju Thomas 2025-03-17 12:10:27
I just noticed yet another mistake: in the Footnote, dESAdhikAri.
വിദ്യാധരൻ 2025-03-17 17:50:30
എല്ലാം ക്ഷമിച്ചിരിക്കുന്നു- കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭൂമിയിൽ എന്നുടെ താത ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു മുടന്തുണ്ടവന് നടക്കുന്നേരം മറ്റൊരു പുരുഷൻ സുന്ദരനെങ്കിലും- മൊറ്റകണ്ണനതായതുദോഷം; ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മിക്കതുമൊരുവന് ലക്ഷം ശ്ലോകമൊ- രിക്കൽ കേട്ടാലങ്ങു ഗ്രഹിക്കാം. വിക്കുകാൽകൊണ്ടത് പറവാൻ വഹിയാ സൽക്കഥ വളരെയറിഞ്ഞൊരു ദേഹം ക ക ക ക കംസൻ കി കി കി കി കൃഷ്ണൻ പു പു പു പു പൂതനയെന്നും ഗതിയിൽ (രുക്മിണീസ്വയംവരം -കുഞ്ചൻനമ്പിയാർ) വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക