Image
Image

കേരളാ അസോസിയേഷൻ ഓഫ് ഡെലവർവാലി - കടവിന് പുതിയ നേതൃത്വം

Published on 31 March, 2025
കേരളാ അസോസിയേഷൻ ഓഫ് ഡെലവർവാലി - കടവിന് പുതിയ നേതൃത്വം

 

ഡെലാവർ വാലി  മലയാളി കൂട്ടായ്മ - കേരളാ അസോസിയേഷൻ ഓഫ് ഡെലവർവാലി - കടവിന്-  പുതിയ നേതൃത്വം. 2018-ൽ രൂപം കൊണ്ട് , വിജയകരമായ ഏഴാം കൊല്ലത്തിലേക്ക്
കടക്കുകയാണ് കടവ് .  2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ
ഭാരവാഹികളായി അപർണ്ണാ മേനോൻ (പ്രസിഡന്റ്), രാജേഷ് രാഘവൻ (വൈസ്
പ്രസിഡന്റ്), ഫജ്‌റീന ബിജു (സെക്രട്ടറി), ഹിരൺ നായർ (ജോയിന്റ്
സെക്രട്ടറി), ബിജു ഫ്രാൻസിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ധന്യ
ചിറ്റിലങ്ങാട്ട് , അനുപമ രാജ് , അനൂപ് നായർ , പ്രമോദ് ബാലകൃഷ്ണൻ
, അജയ് വേണുഗോപാൽ, സൗമ്യ ബാലകൃഷ്ണൻ , അർച്ചന കോടോത് ,
അൻവേർഷ ഹമീദ് , ജോഷി പോൾ , അമൃത സെന്തിൽകുമാർ എന്നിവർ
ചേർന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചുമതല ഏറ്റെടുത്തു.
രാജീവൻ ചെറിയാൻ (ബോർഡ് ചെയർ മാൻ ) , വിജേഷ് വേലപ്പൻ
(ബോർഡ് സെക്രട്ടറി),  സജി ഗോപാൽ, നിഷ മേനോൻ , തോമസ്
ഏലിയാസ് എന്നിവർ ബോർഡ് അംഗങ്ങൾ ആയും സ്ഥാനമേറ്റു.
പ്രസിഡന്റും സെക്രെട്ടറിയും ഉൾപ്പടെ എക്സിക്യൂട്ടീവ്/ ബോർഡ്
സംഘത്തിൽ 9 അംഗ വനിതാ നേതാക്കളുടെ പ്രാതിനിധ്യം മറ്റു നിരവധി
മറുനാടൻ മലയാളി സംഘടനകളുടെ അച്ചിൽ നിന്നും കടവിനെ വേറിട്ട്
നിർത്തുന്നു . കടവിന്റെ എല്ലാ പ്രവർത്തന മേഖലകളിലും ഈ വൈവിധ്യം
നിറവേകുന്നു . മേൽപ്പറഞ്ഞ നേതൃത്വ നിരയ്‌ക്കൊപ്പം കടവിന്റെ വിവിധ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 15 ഇൽ പരം വോളന്റീയർ
കമ്മിറ്റികളും രൂപികരിച്ചു.


ഫിലാഡെൽഫിയയുടെ സബർബുകളായ ചെസ്റ്റർ കൗണ്ടി, എക്സ്റ്റൺ,
ഡൗണിങ്ടൗൺ, മാൽവേൺ, വെസ്റ്റ് ചെസ്റ്റർ, ഡെലാവെയർ, ബെർവിൻ
മുതലായ സ്ഥലങ്ങളിലായി എണ്ണൂറിൽ അധികം അംഗങ്ങൾ ഉള്ള കടവ്, ഈ
മേഖലയിലെ മലയാളികളുടെ സാമൂഹികവും സാംസ്കാരികവും
കലാപരവുമായ പ്രവർത്തനങ്ങളുടെ സംഗമവേദിയാണ്. കേരള സർക്കാരിന്റെ
മലയാളം മിഷനുമായി സഹകരിച്ചു നടത്തുന്ന കുട്ടികളുടെ മലയാളം ഭാഷാ പഠനം
കടവിന്റെമുഖ മുദ്രയാണ്.


സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം നിരവധിജീവകാരുണ്യപ്രവർത്തനങ്ങൾക്കും
കടവ് തുല്യ പ്രാധാന്യം നൽകുന്നു .കഴിഞ്ഞഅഞ്ച് വർഷമായി നടത്തി
വരുന്ന ചെസ്റ്റർ കൗണ്ടി 5K റൺ കടവിന്റെ അഭിമാന പദ്ധതിയാണ്.
കടവ് സംഘടിപ്പിക്കുന്ന ഏറ്റവും സുപ്രധാന ഫണ്ട് റെയ്സർ
കൂടിയാണ് ആണ് ഇത് . ഇതിൽനിന്നും സ്വരൂപിച്ച സംഭാവന തുക
ഫിലാഡൽഫിയ പ്രദേശത്തുള്ള വിവിധ സാമൂഹിക സേവന
സംഘടനകൾക്കായി നൽകി വരുന്നു. ഈ വർഷത്തെ Chester County Run
ഏപ്രിൽ 12 നു എക്സ്ടൺ ചെസ്റ്റർവാലി ട്രെയിൽ ഇൽ വച്ച്
സംഘടിപ്പിക്കുന്നു .

 

കൂടുതൽവിവരങ്ങൾക്കു
www.chestercountyrun.com സന്ദർശിക്കുക


കഴിഞ്ഞ അനവധി വർഷങ്ങളായി കേരളത്തിൽ നിന്നും ഉള്ള പ്രഗത്ഭ
കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കടവ് നടത്തുന്ന വസന്തോത്സവം ഏറെ
ജനശ്രദ്ധ നേടി വരുന്നു. 2024 ഇൽ കെ എസ് ചിത്ര നയിച്ച ഗായക
സംഘത്തിന്റെ ചിത്രവർണം പരിപാടിയിൽ 1100 ഓളം സദസ്സ്യരാണ്
പങ്കെടുത്തത്. ഈ കൊല്ലം മെയ് 3 ആംതിയതി ഡൗണിങ്ടൗൺ വെസ്റ്റ് ഹൈ
സ്കൂളിൽ വച്ച് മറ്റൊരു ഗംഭീരമായ സംഗീത നൃത്ത പരിപാടി ഒരുക്കുന്ന
തിരക്കിലാണ് കടവ് സംഘാടകർ. റിമ കല്ലിങ്കൽ , നിഖില വിമൽ , അപർണാ
ബാലമുരളി തുടങ്ങി മലയാള ചലച്ചിത്ര രംഗത്തെ മുന്നണി താരങ്ങൾ
പങ്കെടുക്കുന്ന ഈ പരിപാടിയുടെവിശദാശംസങ്ങൾക്കും ടിക്കറ്റ്വി
ല്പനയ്ക്കുമായി www.kadavumarqueeshow.com സന്ദർശിക്കുക.


കടവിന്റെ വാർഷിക ഓണാഘോഷ പരിപാടിയാണ് കടവ്കു ടുംബാംഗങ്ങളുടെ മറ്റൊരു പ്രിയപ്പെട്ട ഇനം. 800 -ൽ പരം ജനങ്ങൾപങ്കെടുക്കുന്ന ഓണാഘോഷ പരിപാടിയിൽ തൂശനിലയിൽ തന്നെ വിളമ്പുന്ന ഓണ സദ്യയും, ചെണ്ട മേളവും, തിരുവാതിരകളിയും മറ്റനവധി കലാപരിപാടികളും ഒന്നിനൊന്നു മാറ്റുരയ്ക്കാറുണ്ട് . 2025 ഇലെ
ഓണാഘോഷം സെപ്റ്റംബർ 13 ആം തിയതിയിലേക്കാണ്
നിശ്ചയിച്ചിട്ടുള്ളത് . 

കൂടുതൽ വിവരങ്ങൾക്കായി www.kadavu.org
സന്ദർശിക്കുക


മുൻകാല കമ്മിറ്റികളുടെ മാതൃക പിന്തുടർന്നുകൊണ്ട് പുതു തലമുറയ്ക്ക്
കേരളത്തിന്റെ തനിമയും സംസ്കാരവും പകർന്നു നൽകുന്നതിനൊപ്പം
മേഖലയിലെ സാമൂഹിക ഉന്നമനത്തിനു വേണ്ടിയും തുടർന്നും
പ്രവർത്തിക്കുമെന്നും കടവിന്റെ പുതിയ ഭാരവാഹികൾ അറിയിച്ചു.
https://www.kadavu.org/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക