Image
Image

ഗ്രീൻ കാർഡ് തിരിച്ചേൽപ്പിക്കണം; വിദേശികൾക്ക് മേൽ സമ്മർദം ശക്തമാകുന്നു

Published on 18 March, 2025
ഗ്രീൻ കാർഡ് തിരിച്ചേൽപ്പിക്കണം; വിദേശികൾക്ക് മേൽ  സമ്മർദം ശക്തമാകുന്നു

ന്യൂയോർക്ക്: അമേരിക്കയിൽ ഗ്രീൻ കാർഡ് ഉപേക്ഷിക്കാൻ വിദേശികൾക്കു മേൽ  അധികൃതർ സമർദം ശക്തമാക്കുന്നെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി മടങ്ങിയെത്തുന്ന പ്രായമായവരെയാണ് പ്രധാനമായും കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ഇങ്ങനെ സമ്മർദത്തിലാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുറച്ച് നാൾ സ്വന്തം നാട്ടിൽ താമസിച്ച് മടങ്ങിയെത്തുന്നവരോട് പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകി സ്വമേധയാ ഗ്രീൻ കാർഡ് തിരിച്ചേൽപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതത്രെ. 
പലരെയും വിമാനത്താവളത്തിൽ അധിക പരിശോധനകൾക്ക് വിധേയമാക്കിയും ഒരു ദിവസം തടങ്കലിൽ വെച്ചുമൊക്കെയാണ് ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അഭിഭാഷകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പറയുന്നു.

 180 ദിവസമോ അതിലധികമോ മറ്റൊരു രാജ്യത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്ന ഗ്രീൻ കാർഡ് ഉടമയെ 'റീ-അഡ്മിഷൻ' ആയാണ് നിയമ പ്രകാരം അമേരിക്കയിൽ പരിഗണിക്കുന്നത്. ഇവരുടെ ഗ്രീൻ കാർഡ് തടഞ്ഞുവെയ്ക്കാൻ ചില നിബന്ധനകൾക്ക് വിധേയമായി സാധിക്കും. 
എന്നാൽ ഒരു വ‍ർഷമെങ്കിലും രാജ്യത്തിന് പുറത്ത് കഴിഞ്ഞവരുടെ ഗ്രീൻ കാർഡുകളാണ സാധാരണയായി റദ്ദാക്കുന്നതിന് പരിഗണിക്കുന്നത്. എന്നാൽ ഈ കാലയളവുകളേക്കാൾ കുറഞ്ഞ കാലം രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം മടങ്ങി വരുന്നവരെയും വിമാനത്താവളത്തിൽ വെച്ച് തടഞ്ഞുനിർത്തി അധിക ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു എന്നാണ് നിരവധിപ്പേർ പറഞ്ഞത്. സ്വമേധയാ ഗ്രീൻ കാർഡ് തിരികെ നൽകാനുള്ള I-407 ഫോം പൂരിപ്പിച്ച് നൽകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അമിതാധികാര പ്രയോഗം നടത്തുകയാണെന്ന് അമേരിക്കയിലെ നിയമവിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം സമ്മർദങ്ങൾക്ക് വിധേയമായി ഗ്രീൻ കാർഡ് സ്വയം തിരികെ നൽകേണ്ടതില്ലെന്നും, സ്വന്തമായി ഫോം ഒപ്പിട്ട് നൽകിയാലല്ലാതെ ഗ്രീൻ കാർഡ് സാധാരണ ഗതിയിൽ റദ്ദാക്കാൻ സാധിക്കിവ്വെന്നും ഇവ‍ർ പറയുന്നു. ഒരു വർഷം അമേരിക്കയ്ക്ക് പുറത്ത് താമസിച്ച ശേഷം തിരികെ എത്തുന്നവരുടെ ഗ്രീൻ കാർഡാണ് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുന്നത്. എന്നാൽ ഇത് പോലും നിയമപരമായി ചോദ്യം ചെയ്യാനാവും.

അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിൽ വെച്ച് സറണ്ടർ ഫോമുകളിൽ ഒപ്പിട്ട് കൊടുക്കരുതെന്ന് നിയമ രംഗത്തുള്ളവർ പറഞ്ഞു. വിമാനത്താവളത്തിൽ വെച്ച് സമ്മർദത്തിലാക്കി അധിക ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കുമ്പോൾ പലരും പരിഭ്രാന്തരാവും. പല രേഖകളും കൈയിൽ ഉണ്ടായിരിക്കുകയുമില്ല. ഈ സാഹചര്യത്തിൽ പലരും ഫോം ഒപ്പിട്ട് കൊടുക്കാൻ തയ്യാറാവുകയും ചെയ്യും

Join WhatsApp News
Mathai Chettan 2025-03-18 16:36:39
ഇവിടെ ഒരു കാര്യം വ്യക്തമാക്കുന്നില്ല, അതായത് ഇവിടെ വന്നിറങ്ങുമ്പോൾ തന്നെ ഗ്രീൻകാർഡ് സറണ്ടർ ചെയ്തു കഴിഞ്ഞാൽ, അല്ലെങ്കിൽ സറണ്ടർ ചെയ്യുന്നതായി ഒപ്പിട്ടു കൊടുത്താൽ പിന്നെ ഇവിടത്തെ എയർപോർട്ടിൽ നിന്ന് പുറത്തുവന്ന അമേരിക്കയിൽ ജീവിക്കാൻ പറ്റുകയില്ലയോ? അതോ എയർപോർട്ടിൽ നിന്ന് മറ്റൊരു വിമാനത്തിൽ തിരിച്ചു നമ്മളെ അയക്കുമോ? ? തിരിച്ചുപോകാനുള്ള പണം ആര് കൊടുക്കും? ഇതൊന്നും വ്യക്തമല്ലല്ലോ സാറേ? അതിനെപ്പറ്റിയും ഒന്ന് വ്യക്തമായിട്ട് ആരെങ്കിലും ഒന്ന് എഴുതുക? ജോർജ് ജോസഫ് സാറിൻറെ ഒരു വീഡിയോയിലും ഇപ്രകാരം ഞാൻ കണ്ടു. പക്ഷേ അതിൽ നിന്നും കാര്യമായി ഒന്നും മനസ്സിലാകുന്നില്ല. ആരെങ്കിലുമൊക്കെ ഒന്ന് വ്യക്തമായി പറയുകയോ വീഡിയോ ഇടുകയോ ചെയ്യുക. ഈ വീഡിയോയും പലപ്പോഴും ഇത്തരം വാർത്തകളും എങ്ങും തൊടാതെ പറയുകയും അവസാനിപ്പിക്കുകയോ ആണ് ചെയ്യുന്നത്. എന്ന് മാത്രം.
Matt 2025-03-19 02:28:17
When a judge stops a president from doing something illegal, that’s not a “threat to democracy,” that’s democracy working.
FYI 2025-03-19 12:02:30
പ്രിയ മത്തായി മൂപ്പീന്നിന് ഗ്രീൻകാർഡ് കിട്ടികഴിഞ്ഞു ചിലർ നാട്ടിൽ പോയി താമസിക്കും. അങ്ങനെയുള്ളവർ ആറുമാസത്തിനുള്ളിൽ തിരികെ വന്നിരിക്കണം. അല്ലെങ്കിൽ രണ്ടു വർഷത്തേക്കുള്ള എക്സിറ്റ് പെർമിറ്റ് എടുത്തിരിക്കണം . എയർപോർട്ടിലുള്ള കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ ഓഫീസിനേഴ്‌സ് മേൽ പറഞ്ഞ നിയമങ്ങൾ പാലിക്കാത്തവരുടെ ഗ്രീൻകാർഡുകൾ പിടിച്ചെടുക്കാനുള്ള അവകാശം ഉണ്ട്.
Mathai Chettan Supporter 2025-03-19 21:18:47
ഹലോ പ്രിയ യുവ നേതാവേ, പരമ മുതുക്കനായ എൻറെ ഗ്രീൻ കാർഡ് അമേരിക്കയിലെ ഒരു എയർപോർട്ടിൽ വെച്ച് പിടിച്ചെടുത്തു എന്ന് വയ്ക്കുക. അപ്പോൾ തന്നെ ഞാൻ ഗ്രീൻ കാർഡ് ഇല്ലാത്ത ഒരു ഇല്ലീഗൽ ഏലിയൻ ആയി എയർപോർട്ടിൽ വച്ച് തന്നെ മാറുകയല്ലേ ചെയ്യുന്നത്? ആ നിലയിൽ എയർപോർട്ടിൽ പിന്നീട് എനിക്ക് എന്ത് സംഭവിക്കും? എന്നെ ഉടനടി നാട്ടിലേക്ക് തിരിച്ച് അയക്കുമോ, കാലിൽ ചങ്ങലക്കിട്ട് എന്നെ മിലിട്ടറി വിമാനത്തിൽ കയറ്റി തിരിച്ച് അയക്കുമോ? അതോ വീണ്ടും അവിടെ വെച്ച് തന്നെ ഒരു മടക്ക ടിക്കറ്റ് എടുത്ത് ഞാൻ നാട്ടിലേക്ക് തിരിച്ചു പോകണമോ? മടക്ക ടിക്കറ്റ് എടുക്കാൻ എൻറെ കയ്യിൽ കാശില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും? ? ഇത്തരം പ്രാക്ടിക്കൽ ആയ ചോദ്യങ്ങൾക്ക് ഉത്തരം തരാനാണ് മത്തായി ചേട്ടൻ ബുദ്ധിപരമായി അത്തരം പോസ്റ്റിട്ടത്. അതിനാൽ മത്തായി ചേട്ടന് യുവ നേതാവ് ദയവായിട്ട് ഒരു ഉത്തരം ശരിയായിട്ട് കൊടുക്കുക. അല്ലാതെ മത്തായി ചേട്ടനെ കളിയാക്കി വിടുകയല്ല വേണ്ടത്. അല്ലാതെ മത്തായി ചേട്ടൻ ഒരു അശ്ലീലവും ഇവിടെ എഴുതിയില്ല. സാധനം കയ്യിൽ പിടി കയ്യിൽ ഉണ്ടോ, സാധനം ഇല്ലാതെ നടന്നാൽ എന്തു ഗുണം, ചത്താലും സാധനം ചലിക്കും അത്തരം എക്സ്പ്ലിസിറ്റ് ആയ ഒരു കാര്യവും മത്തായി ചേട്ടൻ എഴുതിയിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക