മെരിലാൻഡ് സ്റ്റേറ്റിലെ സിൽവർ സ്പ്രിങ്, ‘റോയൽ ഐ മാക്സ്തീ’ യേറ്ററിൽ ആദ്യ ഷോ രാത്രി 8:35 pm-നു ഞങ്ങൾ ഇരുപതോ ഇരുപത്തഞ്ചോ വരുന്ന മലയാളികൾ കൂടെ ഇരുന്നു കണ്ടു. സിനിമയുടെ പോസ്റ്ററോ കളിക്കുന്ന സിനിമയുടെ പേര് നെയിം ബോർഡിലോ ഉണ്ടായിരുന്നില്ല. ‘ഏതോ പ്രത്യക ഷോ’ എന്ന നിലയ്ക്കാണ് തീയേറ്റർ ജീവനക്കാർ ഞങ്ങളെ സ്വീകരിച്ചത്.
സിനിമ പതിനഞ്ചു മിനിറ്റ് വൈകിയാണ് തുടങ്ങിയത്. അപ്പോഴേക്കും ക്ഷമകെട്ടിരുന്നു. പക്ഷെ, ഞങ്ങൾ നാട്ടുവാർത്താനാവും പറഞ്ഞു സമയംപോക്കി.
‘എമ്പുരാൻ’ എന്ന് എഴുതിക്കാണിക്കുന്ന ശബ്ദകോലാഹലം കേട്ട് ഉറങ്ങുകയായിരുന്ന എന്റെ മൂന്നുവയസ്സുകാരി ഉണർന്നു. അവളെ ആരെയെങ്കിലും ഏൽപ്പിച്ചു പോരാൻ നിവർത്തിയുണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് ബി.ജി.യത്തിന്റെ അതിപ്രസരമായിരുന്നു. ‘എമ്പുരാനെ’ എന്ന അലർച്ചയും പാട്ടും കേട്ട് പലരും കൈവിരൽ ചെവിക്കുള്ളിൽ തിരുകി.
ഈ സിനിമയുടെ ക്രാഫ്റ്റ്, വളരെ മോശമായിട്ടു തോന്നി. കഥ ഒന്നിച്ചു നോക്കിയാൽ മോശം. പക്ഷെ, അതിൽ ചില സന്ദർഭങ്ങൾ വളരെ മനോഹരമായിട്ടു തോന്നി. ഗുജറാത്തിലെ കൂട്ടക്കുരുതി, അതിനെ കുറിച്ച് വേണ്ടത്ര അറിയില്ലയെങ്കിലും ഒരു ഒരു സിനിമ എന്ന നിലയ്ക്ക് എടുക്കുകയാണെങ്കിൽ ആ ഭാഗം വളരെ നന്നായിട്ടുണ്ട്. പക്ഷെ, കുട്ടികളുമായി ഈ സിനിമ കാണാതിരിക്കുകയാണ് ഭംഗി. കാരണം ഇതൊരു പിജി-13 സിനിമയാണ്. ഗർഭിണിയെ ബലാൽസംഗം ചെയ്യുന്ന രംഗങ്ങൾ ആർക്കും കുട്ടികളെ കാണിക്കാൻ താല്പര്യമുണ്ടാകില്ല.
എടുത്തുപറയേണ്ട വിഷ്വൽ ദൃശ്യം മോഹൻലാലിന്റെ introduction രംഗം തന്നെയായാണ്. അവിടെ നല്ലൊരു വിദേശ സിനിമയുടെ സ്പർശം വരുന്നുന്നുണ്ട്. ബാക്കി ഇയാൾ പുറത്തേക്കിറങ്ങി കോട്ടും കൂളിംഗ് ക്ലാസും ധരിച്ച സ്ലോ മോഷൻ സീനുകൾ ആണ് ഹാഫ് ടൈം വരെ. യാതൊരു വികാരമോ ഭാവമോ ഇല്ലാത്ത ലാലേട്ടന്റെ താടിവെച്ച മുഖത്ത് വേണ്ടത്ര മേക്കപ്പിന്റെ ആവശ്യമുണ്ടായിട്ടില്ല.
ബ്രിട്ടീഷ് ഇന്റലിജന്റ് വിഭാഗം M16- മേധാവിയോൽക്കയാണ് ഡ്രഗ് ബിസിനെസ്സിൽ മോഹൻലാൽ അവതരിപ്പിക്കുന്ന എബ്രാം ഖുറൈശി എന്ന കഥാപാത്രത്തിന്റെ കൂട്ടാളി. സ്റ്റീഫൻ (എബ്രാം ഖുറൈശി ) എവിടെയും ഏതു രാജ്യത്തും പന്നെത്തുന്നുണ്ട്. എയർ ഓർ സ്പേസ് ലോ, മാരിറ്റൽ ലോ എന്നിവയെക്കുറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യരുത്. കാരണം ഇതൊരു പ്ലസ് ടു നിലവാരത്തിൽ ഫാനിനു വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. കുറച്ചു ലോജിക് ആയിട്ട് ചിന്തിക്കുന്നവർ ആണെങ്കിൽ ആ ചിന്തകൾ എല്ലാം വീട്ടിൽ വെച്ച് സിനിമ കാണാൻ വരിക.
ഇതിലെ കേന്ദസർക്കാരും കേരളം, കേരളത്തിൽ അവർക്ക് ആധിപത്യം സ്ഥാപിക്കേണ്ട ആവശ്യത്തെക്കുറിച്ചും പറയുന്നുണ്ട് ആദ്യ പകുതിയിൽ. അവിടിന്നു തുടങ്ങി ഇതൊരു ഇന്ത്യൻ പൊളിറ്റിക്കകൾ ത്രില്ലെർ ആക്കാമായിരുന്നു കഥയെഴുതിയ ആൾക്ക്. മഞ്ജു വാര്യർ സിനിമ മൊത്തത്തിൽ എന്നതിനെക്കുറിച്ചാണ് എന്നറിയാതെ അഭിനയിച്ചപോലെ തോന്നി, അതുകൊണ്ടായിരിക്കാം അവരുടെ അഭിനയം എടുത്തുപറയേണ്ടതുണ്ട്.
പൃഥ്വിരാജ് അഭിനയം മോശം, എന്നാലും സംവിധായകൻ എന്ന നിലയ്ക്ക് കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടുതൽ ബി. ഗ്രേഡ് ഹോളിവുഡ് സിനിമകൾ കണ്ട് അതാണ് സിനിമ എന്ന് കണ്ടുപഠിക്കാതിരുന്നാൽ മതി.
ഫാസിൽ ആയിട്ടുള്ള മോഹൻലാലിന്റെ രംഗവും സംഭാഷണവും അരോചകമായിട്ടു തോന്നി. അറിയുന്ന മേഖലയിൽ നിന്നാൽപോരെ എന്ന് മാത്രമാണ് അദ്ദേഹത്തോട് പറയാനുള്ളൂ. വെഞ്ഞാറന്മൂടാൻ സുരേന്ദ്രന്റെ പ്രതിച്ഛായ തോന്നിയെങ്കിലും വളിപ്പായിരുന്നു.
മോഹൻലാലിനോട്, ഇന്നേവരെ താങ്കൾ ഉണ്ടാക്കിയ സൽപ്പേര് മലയാളി സിനിമ സ്നേഹികളുടെ മനസ്സിൽ നിന്നും തുടച്ചുനീക്കാൻ ആന്റണി പെരുമ്പാവൂരിന്റെ കൂടെ നിന്ന് തുലയ്ക്കാൻ ആണ് തീരുമാനം എങ്കിൽ വേറെയൊന്നും പറയാനില്ല. നിങ്ങൾ പരസ്പരം സിനിമയുണ്ടാക്കി രസിക്കൂ.
Sent by Rafeeq Tharayil