Image
Image

ആത്മീയത നിറഞ്ഞ തിയോളജി പോസ്റ്റ് ഗ്രാജുവേഷൻ ചടങ്ങ് പ്രൗഢഗംഭീരമായി

സജി പുല്ലാട് Published on 28 March, 2025
ആത്മീയത  നിറഞ്ഞ തിയോളജി പോസ്റ്റ് ഗ്രാജുവേഷൻ ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ:  തിയോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ  കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് ഫസ്റ്റ് ക്ലാസ് നേടി  ബാബു കൊച്ചുമ്മൻ. ചെന്നൈ  ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജിൽ(JMBC) നടന്ന  ചടങ്ങിൽ ബിഷപ്പ്. ഡോ. എബ്രഹാം ചാക്കോയിൽ നിന്ന് സർട്ടിഫിക്കറ്റും, കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.പ്രകാശ് എബ്രഹാം മാത്യുവിൽ നിന്ന് മൊമെന്റോയും ബാബു കൊച്ചുമ്മൻ ഏറ്റുവാങ്ങി.

ഒരു വർഷത്തോളം നീണ്ടുനിന്ന തിയോളജി ഡിപ്ലോമ കോഴ്സ് ആധ്യാത്മികമായി വേദപുസ്തക ജ്ഞാനം വർദ്ധിപ്പിക്കുവാനും, വിശ്വാസികളിലേക്ക് പകർന്നു നൽകുവാനും തൻ്റെ പഠനം കാരണമാകട്ടെ എന്ന് കൊച്ചുമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമായ ബാബുവിന്  ഇടവകാംഗങ്ങൾ, യു.സി.എഫ് പ്രസിഡണ്ട് മത്തായി കെ മത്തായി, ട്രഷറർ പി. ഐ. വർഗീസ് എന്നിവർ പ്രത്യേകം അനുമോദിച്ച് ആശംസകൾ നേർന്നു.


കൊല്ലം സ്വദേശിയായ ബാബു കൊച്ചുമ്മന്റെ ഈ നേട്ടത്തിൽ  ഭാര്യ അനിത, മക്കൾ ജോയൽ, ലയ എന്നിവർ അതീവ സന്തോഷത്തിലാണ്.

 

ആത്മീയത  നിറഞ്ഞ തിയോളജി പോസ്റ്റ് ഗ്രാജുവേഷൻ ചടങ്ങ് പ്രൗഢഗംഭീരമായി
Join WhatsApp News
Jayan varghese 2025-03-28 19:14:43
ആയിരത്തി മുന്നൂറോളും തളിർ പേജുകളിലായി വളർന്നു പടർന്നു കിടക്കുന്ന ബൈബിൾ തിയോളജി കേവലമായ രണ്ടു വാചകങ്ങളിൽ ക്രിസ്തു സംഗ്രഹിച്ചു തന്നു. ദൈവത്തെ സ്നേഹിക്കുക, മനുഷ്യനെ സ്നേഹിക്കുക എന്നിവ ആയിരുന്നു ആ രണ്ടു വാചകങ്ങൾ. ആധുനിക ജനാധിപത്യ ബോധത്തിന്റെ ഈ വർത്തമാന കാലത്ത് വീണ്ടും ചുരുക്കുകയാണെങ്കിൽ അത് ഇങ്ങിനെയായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു; “ ഒന്നായ് ചുരുക്കുന്നെൻ കൽപ്പന - മേലിലേ - ക്കൊന്നോർക്കണം നീ യപരന്റെ വേദന “ എങ്കിൽ അതിൽ എല്ലാമുണ്ടായിരുന്നു ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക