യുഎസ് എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടുന്ന പ്രക്രിയക്കു തുടക്കം കുറിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവച്ചു.
"ഡി ഓ ഇ അമ്പരപ്പിക്കുന്ന പരാജയങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്," ഈസ്റ്റ് റൂമിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ജിമ്മി കാർട്ടർ മുൻകൈയെടുത്തപ്പോൾ 1979ൽ യുഎസ് കോൺഗ്രസാണ് ഡി ഓ ഇ സ്ഥാപിച്ചത്.
ട്രംപ് പറഞ്ഞു: "നമ്മൾ വിദ്യാഭ്യാസം തിരിച്ചു അയക്കുകയാണ്. ലളിതമായി പറഞ്ഞാൽ സംസ്ഥാനങ്ങളിലേക്ക്. അവിടെയാണ് അതിന്റെ ഇടം.
"ഇത് ഏറെ ജനപ്രീതി നേടുന്ന കാര്യമാണ്. പക്ഷെ കൂടുതൽ പ്രധാനം, അത് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യേണ്ടതാണ്. അതിനു ഫലമുണ്ടാവും."
ഉത്തരവിൽ പറയുന്നത് ഡി ഓ ഇ അടയ്ക്കുമ്പോൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പരാജയപെട്ട സംവിധാനത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ്. ഡെമോക്രറ്റുകൾക്കു പോലും അത് ശരിയാണെന്നു അറിയാം."
അടച്ചു പൂട്ടാൻ സെക്രട്ടറി ലിൻഡ മക്മഹോൺ ഉചിതമായ നടപടികൾ ആരംഭിക്കണമെന്ന് ട്രംപ് നിർദേശിക്കുന്നു.
വിദ്യാർഥികൾക്കുളള വായ്പകൾ, പെൽ ഗ്രാന്റുകൾ, ടൈറ്റിൽ 1 സഹായം ഇവയൊക്കെ നിലനിർത്തുമെന്നു ട്രംപ് പറഞ്ഞു. പക്ഷെ അവ മറ്റു വകുപ്പുകളെ ഏല്പിക്കും.
ഫെഡറൽ സ്കൂളുകൾക്ക് വര്ഷം തോറും നൽകുന്ന $60 ബില്യണ് പുറമെ നികുതി കൊടുക്കുന്നവർ കോവിഡ് കാലത്തു ഈ വകുപ്പിന് $200 ബില്യണോളം കൊടുത്തെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "വിദ്യാഭ്യാസ വകുപ്പ് ആർക്കും വിദ്യാഭ്യാസം നൽകുന്നില്ല. എന്നാൽ അവർ വർഷം തോറും $10 മില്യൺ ചെലവിട്ടു 80 ജീവനക്കാരെ വച്ച് ഒരു പബ്ലിക് റിലേഷൻസ് ഓഫിസ് നടത്തുന്നുണ്ട്."
കഴിഞ്ഞയാഴ്ച്ച ഡി ഓ ഇയിലെ 1,315 ജീവനക്കാരെ ഭരണകൂടം പിരിച്ചു വിട്ടിരുന്നു: പകുതിയോളം പേർ.
"കോടതിയിൽ കാണാം," വേഗത്തിലുള്ള പ്രതികരണത്തിൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് പ്രസിഡന്റ് റാന്ഡി വെയ്ൻഗാർട്ടൻ പറഞ്ഞു.
Trump signs order closing DOE