യൂണിവേഴ്സിറ്റി ഓഫ് ഹ്യുസ്റ്റൺ കൊണ്ടുവന്ന ഹിന്ദു പഠന കോഴ്സ് ഹിന്ദു വിദ്വേഷം ഉണർത്തുന്നതാന്നെന്നു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി വസന്ത് ഭട്ട് പറയുന്നു. അത് ഇന്ത്യയുടെ രാഷ്ട്രീയ അവസ്ഥ വളച്ചൊടിക്കുന്നതാണ്.
യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് മേജർ ചെയ്യുന്ന ഹിന്ദു അമേരിക്കൻ ആക്ടിവിസ്റ്റായ ഭട്ട് എതിർക്കുന്നത് Lived Hindu Religion എന്ന കോഴ്‌സിൽ ഇന്ത്യയെ കുറിച്ച് തെറ്റായ ഒട്ടേറെ വിവരങ്ങൾ നൽകുന്നു എന്നതാണ്. ഇക്കാര്യം കോളജിന്റെ ലിബറൽ ആർട്സ് ആൻഡ് സോഷ്യൽ സയൻസസ് ഡീനിന്റെ ശ്രദ്ധയിൽ പെടുത്തി.
ഭട്ട് ഉയർത്തിയ ആശങ്കകൾ പരിശോധിക്കുന്നുണ്ടെന്നു യൂണിവേഴ്സിറ്റി പറഞ്ഞു.
ഭട്ട് ഇന്ത്യ ടുഡേ ഡിജിറ്റലിൽ പറഞ്ഞു: "പ്രഫസർ ആരോൺ ഉൾറി പഠിപ്പിക്കുന്നത് ഹിന്ദു മതം പൗരാണികമല്ല എന്നാണ്. അത് ഹിന്ദു ദേശീയ വാദികൾ കണ്ടെടുത്ത ആയുധമാണെന്നു അദ്ദേഹം പഠിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള ആയുധമാണെന്നും.
"ഹിന്ദുത്വ എന്ന വാക്ക് പുതിയതാണ്. അത് വേദങ്ങളിൽ കാണില്ല. ഹിന്ദു ദേശീയ വാദികൾ ഉപയോഗിക്കുന്ന വാക്ക് മറ്റുള്ളവരുടെ മതത്തെ - പ്രത്യേകിച്ച് ഇസ്ലാമിനെ - ചെറുതാക്കാനുള്ളതാണ്.
"ഇന്ത്യ ന്യൂനപക്ഷങ്ങളെ സജീവമായി പീഡിപ്പിക്കുന്ന ഹിന്ദു ദേശീയ രാജ്യമാണെന്നു പ്രഫസർ ആവർത്തിച്ചു പഠിപ്പിക്കുന്നു."
ഡീൻ നൽകിയ പ്രതികരണം തൃപ്തികരമായി തോന്നിയില്ലെന്നും ഭട്ട് പറഞ്ഞു. "പ്രശ്നം പഠിക്കാതെ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആയിരുന്നു ശ്രമം."
ഹിന്ദു വിദ്വേഷത്തെ എതിർക്കുന്ന ഹിന്ദു ഓൺ ക്യാമ്പസ് എന്ന സംഘടന പറഞ്ഞു: "രാഷ്ട്രീയ ഭിന്നതകൾ സ്വാഭാവികമാണ്, പക്ഷെ ഹിന്ദു എന്ന പേരിൽ തീവ്രവാദം മെനഞ്ഞെടുക്കുന്നു എന്ന വാദം ശരിയല്ല. ഹിന്ദു വിദ്വേഷം പതിറ്റാണ്ടുകളായി യുഎസിൽ നിലവിലുണ്ട്."
University accused of Hinduphobia