Image
Image

പിന്തുണയ്ക്ക് നന്ദി; വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്

Published on 28 March, 2025
പിന്തുണയ്ക്ക് നന്ദി; വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഇസ്ലാം മതവിഭാഗം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ട്രംപ്. വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിലായിരുന്നു നന്ദി പ്രകടനം.

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.

'2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്ലീങ്ങള്‍ക്ക് ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. അത് അവിശ്വസനീയമായിരുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പം അല്‍പം മന്ദഗതിയിലാണ് തുടങ്ങിയത്, പക്ഷേ ഞങ്ങള്‍ ഒപ്പം എത്തി. നവംബറില്‍ മുസ്ലിം സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു, ഞാന്‍ പ്രസിഡന്റായിരിക്കുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും,'  ട്രംപ് പറഞ്ഞു.

 

പിന്തുണയ്ക്ക് നന്ദി; വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക