Image
Image

ആശയറ്റ ആശ വർക്കർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 22 March, 2025
ആശയറ്റ ആശ വർക്കർ (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ആശയറ്റ ആശ വർക്കർമാർ അതാണ് കേരളത്തിലെ ആശവർക്കർ. ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് മാസമായി അവർ നടത്തുന്ന സമരം സെക്രട്ടേറിയറ്റെ കവാടത്തിൽ അവർ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. സർക്കാർ സമരം ഒത്തുതീർപ്പാക്കാൻ യാതൊരു നടപടിയുമെടുക്കാത് സമരത്തെ നേരിടുകയാണ്.  ശമ്പളം കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.  26175 ആശ വർക്കേഴ്സ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിമാസ ഓണറേറിയം 7000ൽ നിന്ന് 21000ലേക്ക് ഉയർത്തണമെന്നും 500000 രൂപ പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവർ സമരം ചെയ്യുന്നത്.

ആശ പ്രധാനമായും ഗ്രാമത്തിൽ താമസിക്കുന്ന വിവാഹിത/വിധവ/വിവാഹമോചിതയായ സ്ത്രീ ആയിരിക്കണം, പ്രത്യേകിച്ച് 25 നും 45 നും ഇടയിൽ പ്രായമുള്ളവർ. പത്താം ക്ലാസ് വരെ യോഗ്യതയുള്ള, താൽപ്പര്യമുള്ള, ധാരാളം പേർ ലഭ്യമാണെങ്കിൽ, സാക്ഷരതയുള്ള സ്ത്രീയായിരിക്കണം. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി (അതായത്, ഗോവ, ചണ്ഡീഗഡ് ഒഴികെയുള്ളവ) 10.35 ലക്ഷം ആശ പ്രവർത്തകരെയാണ് ലക്ഷ്യമിടുന്നതെങ്കിലും നിലവിൽ രാജ്യത്ത് 9.83 ലക്ഷം ആശ പ്രവർത്തകരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി വളണ്ടിയർ പരിപാടിയാണിത്.
ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർ മുൻനിര ആരോഗ്യ പ്രവർത്തകരാണ്, അവർ സമൂഹങ്ങൾക്കും ആരോഗ്യ സേവനങ്ങൾക്കും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കുന്നു, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ആരോഗ്യ സംരക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചുകൊണ്ട്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, ഇന്ത്യൻ സർക്കാർ 2005 ൽ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) വഴി അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ASHA) പരിപാടി ആരംഭിച്ചു.

ആരോഗ്യ അവബോധം സൃഷ്ടിക്കൽ, കൗൺസിലിംഗ്, സമൂഹ പങ്കാളിത്തം സമാഹരിക്കുക, അടിസ്ഥാന ആരോഗ്യ സേവനങ്ങൾ നൽകുക എന്നിവ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.
ദേശീയ ആരോഗ്യ ദൗത്യ മാർഗ്ഗനിർദ്ദേശങ്ങൾ ആശാ പ്രവർത്തകരെ "ഓണററി വളണ്ടിയർമാരായി" നിശ്ചയിക്കുകയും അവർക്ക് ശമ്പളമോ ഓണറേറിയമോ ലഭിക്കുന്നില്ലെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്യുമ്പോൾ, ചില സംസ്ഥാനങ്ങൾ അവരുടെ നഷ്ടപരിഹാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ആന്ധ്രാപ്രദേശ് ഏറ്റവും ഉയർന്ന പ്രതിമാസ ശമ്പളം 10000  വരെ വാഗ്ദാനം ചെയ്യുന്നു.

•    ആന്ധ്രാ പ്രദേശ് ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ ആശ വർക്കർക്ക് സാലറി കുറവാണ്. അതിൽ ഏറ്റവും കുറവ് സാലറി നൽകുന്ന സംസ്ഥാങ്ങളിൽ കേരളവും ഉൾപ്പെടും. കേന്ദ്ര സംസ്ഥാനങ്ങൾ വിഹിതമായാണ് സാലറി നൽകുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടേതായ രീതിയിൽ ഓണറേറിയം നൽകാം. ജീവിത ചിലവനുസരിച്ചാണ് സാലറി വർധിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന തൊഴിൽ ഒന്നാണ് ആശ വർക്കർ. തൊഴിലുറപ്പിനും മാറ്റ് ദിവസക്കൂലിക്കും കിട്ടുന്നതിൽ എത്രയോ ചെറുതാണ് ഇവർക്ക് ലഭിക്കുന്നത്. അപ്പോൾ സാലറി വർധിപ്പിക്കുക എന്ന അവരുടെ ആവശ്യം ന്യയമാണ്. എന്നാൽ അതിനെതിരെ കേരള സർക്കാർ മുഖം തിരിക്കുകയാണ്. അത് മാത്രമല്ല ആ സമരത്തിന് രാഷ്ട്രീയ നിറം നൽകുക കൂടി ചെയ്യുന്നുണ്ട്. അനാവശ്യ ചിലവുകളും ദുർത്തിനുമായി സർക്കാർ ചിലവാക്കുമ്പോൾ ഇത് വളരെ നിസ്സാരമാണെന്ന് പറയാം. 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എസ്കോർട്ട് പോകാൻ ചിലവഴിക്കുന്ന പണത്തിന്റെ ഒരംശത്തിന്റെ അത്രയും വരികയില്ല ഇത്. ജീവിക്കാൻ വേണ്ടി വളരെ തുച്ഛമായ ഒരു തുക കൂട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ അതിനെതിരെയോരു ജനകിയ സർക്കാർ മുഖം തിരിക്കുന്നത് എന്തിന്. തൊഴിലാളി പ്രസ്ഥാനമെന്ന് ഇപ്പോഴും ഉരുവിടുകയും അതിൽ ആവേശം കൊള്ളുകയും ചെയ്യുന്ന സി പി എം നേതൃത്വം നൽകുന്ന സർക്കാരാണ് ഇത് ചെയ്യുന്നതെന്നതാണ് ഏറെ രസകരം. ആവശ്യത്തിനും അനാവശ്യത്തിനും എത്രയോ സമരങ്ങൾ നടത്തിയ പാർട്ടിയാണ് സി പി എം. ഒരു സ്ത്രീയുടെ വാക്ക് കേട്ട്ഉമ്മൻ ചാണ്ടിക്കെതിരെ ഉപരോധമുൾപ്പെടെ സമരം നടത്തിയവരാണ് ആശ വർക്കരുടെ സമരത്തോട് പുറം തിരിഞ്ഞ സമീപനം ചെയ്യുന്നത്. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് കോടതിപോലും കണ്ടെത്തിയപ്പോൾ ആ സമരം എന്തിനെന്ന് വ്യക്തമാണ്. സമരത്തോട് അനുഭവമില്ലെന്നു മാത്രമല്ല അതിനെ അവഹേളിക്കുക്ക കൂടി ചെയ്യുന്നുയെന്നതാണ് ഒരു വസ്തുത. മഴവിൽ സമരമെന്ന് കളിയാക്കി വിളിക്കുന്നത് അതിനുദാഹരണമാണ്. 

ഭരണത്തോടൊപ്പം സമരം എന്ന നയം 67ലെ ഇ എം എസ്സ് സർക്കാർ അന്ന് കേന്ദ്രത്തിനെതിരെ നടത്തിയത് ഓർക്കുക. ആ പാരമ്പര്യമുള്ളവരാണ് ഇന്ന് ഈ സമരത്ത് അപഹസിക്കുന്നത്. ചെറിയ സമരമാണെങ്കിൽ പോലും ജനകീയ സമരങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്തുകയും അടിച്ചൊതുക്കുകയും ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചടിക്കുക തന്ന് ചെയ്യും. ഹിറ്റ്ലർ ഉൾപ്പെടെ ഏകാധിപതികൾ ആയിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവർ വാൻ പഠനത്തിലേക്ക് പോയത് ജനം തിരിച്ചടിച്ചതുകൊണ്ടായിരുന്നു. ബംഗാളിലെ നാന്ദിഗ്രാമിൽ നടന്ന സമരത്തെ സി പി എം സർക്കാർ അടിച്ചൊതുക്കിയത്തിന് ജനം മറുപടി കൊടുത്തത് ആ പാർട്ടിയെ തന്നെ ഉന്മുലനം ചെയ്തു അതാണ് ജനത്തിന്റെ തിരിച്ചടി. അതോർക്കുക

 

Join WhatsApp News
Jayan varghese 2025-03-22 07:11:18
കാറൽ മാർക്സിന്റെ കാലത്ത് കാൽച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് മനുഷ്യൻ സ്വതന്ത്രനായെങ്കിൽ ആ തുരുമ്പൻ ചങ്ങല മനുഷ്യന്റെ മനസ്സിലെറിഞ്ഞു കൊണ്ടാണ് ഇന്ന് മാർക്സിസം അന്നം തേടുന്നത് ! ഇരക്കാൻ നാണിക്കുകയും കഴിക്കാൻ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കൊടിപ്പടത്തിനു കീഴിലാവുമ്പോൾ അത് ആധുനിക ജനാധിപത്യ ബോധത്തിന് തന്നെ അപമാനകരമായതിനാൽ ഇന്ത്യക്കാരൻ ലജ്ജിച്ചു തല കുനിക്കുക. ഒരു അതിഥി തൊഴിലാളിക്ക് ഒരു ദിവസം നേടാനാവുന്ന കൂലിയെങ്കിലും കേന്ദ്ര സംസ്ഥാന ഗവര്മെന്റുകൾ ഈ സാധു വനിതകൾക്ക് ലാഭമാക്കികൊണ്ടാവട്ടെ അമേരിക്കയെയും ചൈനയെയും കടത്തി വെട്ടി കവച്ചു വച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നടന്നടുക്കുവാൻ ? ജയൻ വർഗീസ്.
Blesson Houston 2025-03-23 02:42:48
Agreed with you Jayan Varghese
Jayan varghese 2025-03-23 07:52:33
നന്ദി ബ്ലസൺ. മൈത്രേയനെ വിവര ദോഷി എന്ന് വിശേഷിപ്പിക്കുകയും, I ആശാ വർക്കർമാരായ വനിതകൾ അപ്രസക്തരാണെന്നു കരുണയുടെ കണികയില്ലാതെ നിരീക്ഷിക്കുകയും ചെയ്യുന്ന പ്രതികരണപ്പൊട്ടന്മാരുടെ വിഹാര രംഗമാണ് ഇ മലയാളിയുടെ പ്രതികരണ കോളം എന്നതിനാൽ അമേരിക്കയിൽ വന്ന് പത്തു പച്ച ഡോളർ കണ്ടപ്പോൾ “ ഇനി നാമാക്കൊന്നു സുഖിക്കണം “ എന്ന ചെമ്പൻ കുഞ്ഞു ഡയലോഗുമായി സാഹിത്യത്തിൽ കൈ വച്ച ഈ പുത്തി ജീവികൾക്ക് ഏതു കള്ളപ്പേരിലും തങ്ങളുടെ അധമ സാഹിത്യം ഛർദ്ദിക്കാൻ അവസരമൊരുക്കുന്ന ഈ നില തുടർന്നാൽ ഇന്നല്ലെങ്കിൽ നാളെ അമേരിക്കൻ മലയാള സാഹിത്യം അന്തസ്സ് വീണ്ടെടുക്കും എന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. ജയൻ വർഗീസ്.
American Malayali 2025-03-23 19:20:45
അമേരിക്കൻ മലയാള സാഹിത്യമില്ലെന്നാണ് ഇവിടെയുള്ള സാഹിത്യകാരണമാർതന്നെ പറയുന്നത്. നാട്ടിലെ ബെന്യാമിനും പരേതനായ' ജോയനും പറഞ്ഞിട്ടുണ്ട് അമേരിക്കൻ മലയാള സാഹിത്യമില്ല. അമേരിക്കൻ മലയാളി എഴുത്തുകാർ നാട്ടിലെ ഏമാന്മാരുമായി ബന്ധപ്പെടുകയും തങ്ങളുടെ കൃതികൾ അവരുടെ കാൽക്കൽ വച്ച് തൊഴുതു നിൽക്കുകയും വേണമെന്ന് സാരം. സ്വന്തം കാലിൽ നിൽക്കാൻ ഇവിടത്തെ എഴുത്തുകാർ ആയിട്ടില്ലെന്നു. ശ്രീ ജയൻ അവർകൾ തന്നെ നിൽക്കാൻ കെൽപ്പുള്ള എഴുത്തുകാരനാണ് അതുകൊണ്ട് താങ്കൾ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ഭാഗമായി അതിനെ ജീവിപ്പിക്കു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക