ഹൂസ്റ്റണ്‍: ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (എച്ച്പിഎഫ്) വാർഷിക ജനറൽ ബോഡി മീറ്റിങ് മാർച്ച് 16ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ വച്ച് നടന്നു. 2025-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ്)
വൈസ് പ്രസിഡന്റ്: പാസ്റ്റർ ബൈജു തോമസ് (മാറനാഥ ഫുൾ ഗോസ്പൽ ചർച്ച്)
സെക്രട്ടറി: ഡോ. സാം ചാക്കോ (ഐപിസി ഹെബ്രോൺ ഹൂസ്റ്റൺ ചർച്ച്)
ട്രഷറർ: ജെയ്‌മോൻ തങ്കച്ചൻ (സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ്)
സോങ്ങ് കോഓർഡിനേറ്റർ: ഡാൻ ചെറിയാൻ (ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ)
മിഷൻ ആൻഡ് ചാരിറ്റി കോഓർഡിനേറ്റർ: ജോൺ മാത്യു പുനലൂർ
മീഡിയ കോഓർഡിനേറ്റർ: ഫിന്നി രാജു
ഹൂസ്റ്റണിലെ 16 സഭകളുടെ കൂട്ടായ്മയാണ് ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഫെല്ലോഷിപ്പ് വിവിധ ആത്മീയ സമ്മേളനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു.