Image
Image

പൊന്മാൻ മൂവി റിവ്യൂ (ബിനു കാസിം)

Published on 24 March, 2025
പൊന്മാൻ മൂവി റിവ്യൂ (ബിനു കാസിം)

വളരെ നാളുകളായുള്ള  ആഗ്രഹമാണ് സിനിമ റിവ്യൂ  തുടങ്ങണം എന്നത്. പലപ്പോഴും നവമാധ്യമങ്ങളിൽ എഴുതാൻ സാധിച്ചിട്ടില്ല, എഴുതിയത് അധികവും മനസ്സിന്റെ കുറിപ്പുകളിൽ മാത്രം. ഇപ്പോൾ തുറന്നെഴുതുവാൻ ഒരു സാഹചര്യം വന്നു, എന്നാൽ തുടങ്ങാം എന്ന് കരുതി. Com ശ്രീകാന്ത് കമലഹാസന്റെ എഴുത്തു കാണാറുണ്ട്, അതിൽ ഒരു പ്രചോദനം തോന്നി. നന്ദി Com

പൊന്മാൻ മൂവി: മൂവിയുടെ പേരിൽ നിന്നും തുടങ്ങാം, അവസരത്തിനായി തക്കംപാർത്തിരിക്കുന്ന പൊന്മാൻ, ഇര പകൽവെളിച്ചത്തിൽ കണ്ണുദൃഷ്ടിയിൽ പതിയുമ്പോൾ ഒരു മിന്നലാട്ടം പോലെ കൊത്തിയെടുക്കുന്നതും പറന്നുയകലുന്നതുമായ കാഴച മനസ്സിൽ പതിഞ്ഞെങ്കിൽ തികച്ചും യാദൃശ്ചികം. (പൊൻ മാൻ എന്നും പറയാം. സ്വർണ മനുഷ്യൻ)

ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയ അക്ഷരമാലപോലെ തോന്നി എനിക്ക് ഈ മൂവി. ഇതിൽ ഒരു സാധാരണ  ജീവിതത്തിൽ സംഭിവിക്കുന്നത് അല്ലെങ്കിൽ സംഭവിച്ചേക്കാവുന്ന എല്ലാ സവിശേഷതകളും  ഉണ്ട് . രാഷ്ട്രീയം തലക്കുപിടിച്ചു ജീവിതം നശിപ്പിച്ച ചെറുപ്പക്കാർ, കുടുംബപശ്ചാത്തലം, ഒരു അമ്മയുടെ നിസ്സഹായാവസ്ഥ, ഒരു സഹോദരന്റെ ഒന്നും ചെയ്യാൻ സാധിക്കാത്ത നിസ്സഹായാവസ്ഥ, സ്വന്തം ജീവിതം കൂട്ടിപ്പിടിപ്പിക്കാനായി സ്വാർത്ഥത  ഉൾക്കൊള്ളുന്ന ഒരു പെണ്മനസ്, 70-80-90 കളിൽ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സ്ഥായിയായ സാമൂഹികസാംസ്കാരിക ഇടപെടലുകൾ, [ഒരു വിവാഹം ആകട്ടെ,   മരണം ആകട്ടെ,   തർക്കം ആകട്ടെ, ഒരു സംഭാഷണം ആകട്ടെ, ആ കാലഘട്ടത്തിൽ ഇടതുപക്ഷപ്രസ്ഥാനം വളരെയധികം സാമൂഹ്യപരമായി കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നു]

കൊല്ലം ജില്ലയിൽ നടന്നുവന്നിരുന്ന വിവാഹരീതികൾ, ഒരു സമുദായത്തിന്റെ പരമ്പരാഗതതൊഴിൽ, പടികടന്നുവരുന്ന പെൺകുട്ടിയുടെ പൊന്നു സ്വപ്നംകാണുന്ന അമ്മായിഅമ്മ, അന്യന്റെ പണം ആഗ്രഹിക്കുന്ന സഹോദരങ്ങൾ, പള്ളിപെരുന്നാളിന്റെ ഓർമകൾ, സ്നേഹം, വാത്സല്യം, കരുണ, പ്രണയം, സഹതാപം , സർവോപരി നമ്മുടെ നായകൻ പി.പി അജേഷ് എന്ന നമ്മുടെ ഇടയിൽ തന്നെയുള്ള പ്രതീതി ഉളവാക്കുന്ന കഥാപാത്രം, പലപ്പോഴും നമ്മുടെ കൂടെ അല്ല നമ്മൾ തന്നെ അല്ലേ പി പി അജേഷ് എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ നമുക്കു സംഭാവന നൽകിയ ബേസിൽ ജോസെഫിന്റെ അതിശക്തമായ കഥാപാത്രം. സ്ഥിരം പാറ്റേർണിൽ നിന്ന് ഒന്ന് മാറി നടന്ന ബേസിൽ നമ്മുടെ കുട്ടികാലത്തെ നമ്മൾ അറിയാതെയുള്ള ചില നിമിഷങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

ടിപ്പ് ടോപ് ആയി വേഷവിധാനം ചെയ്തു ബൈക്കിൽ സഞ്ചരിക്കുന്ന ചെറുപ്പക്കാർ നമ്മുടെ ചുറ്റിലും ഉണ്ടായിരുന്ന കാലം. കിട്ടുന്ന അവസരം ആസ്വദിക്കാൻ മടിക്കാത്ത ഒരു ചെറുപ്പകാലം, കിട്ടുന്ന ശമ്പളം തികയാതെ വരുമ്പോൾ അവസരം കിട്ടുന്ന സാഹചര്യം മുതലാക്കുന്ന ഒരു കാലം, ചെയ്യുന്ന  ജോലിയോടും, സ്ഥാപനത്തോടും ഉള്ള അതിരുകടന്ന ആത്മാർഥത, ജെട്ടിയിട്ട് ബീച്ചിലൂടെ ഓടണം എന്ന് പറയുന്ന സാഹചര്യം ഒരുപക്ഷെ വിദേശരാജ്യത്തു പോകണം അവിടെ ജീവിതം ആസ്വദിക്കണം എന്നുള്ള അതിയായ ആഗ്രഹം ഉള്ളിൽ ഒതുക്കുന്ന ഒരുചെറുപ്പക്കാരന്റെ മനോരഥങ്ങൾ നമുക്കു എളുപ്പത്തിൽ വായിച്ചെടുക്കാൻ അവധിക്കും.

ഒരുപക്ഷെ നമ്മൾ അതിലൂടെ കടന്നുപോയിട്ടുള്ളത് കൊണ്ടാകാം കായികപരമായി തന്നെക്കാളും പതിന്മടങ്ങു മുന്നിൽ നിൽക്കുന്ന മറിയാനോയെ നേരിടാനും സ്വർണം തിരികെ നേടിയെടുക്കാനും ഉള്ള മനസ്സ്, തന്റേടം, സാഹചര്യങ്ങളെ നേരിടാനുള്ള മനസ്സാന്നിധ്യം എന്നിവ എടുത്തു പറയേണ്ടതാണ്. തന്റെ കഷ്ടപ്പാടുകളെ തന്റെ സാഹചര്യങ്ങളെ അധികം ആരുമായും പങ്കിടാതെ തന്നിൽ തന്നെ പിടിച്ചുനിർത്തിയ മനസ്സിന്റെ പക്വത, അവസാനമായി സ്വർണം നേടിയെടുത്തശേഷം സ്റ്റെഫിയെ കാണുന്നതും, തന്റെ പ്രണയം പറയാതെ പറഞ്ഞതും, തന്റെപാതിയായി സ്വീകരിച്ചു കൊണ്ടുപോകുന്നതോടു കൂടി സിനിമ അവസാനിച്ചു. ഒരു നാടകീയതും കൂടാകാതെ ഒരു സാധാരക്കാരന്റെ കഥ അവതരിപ്പിച്ചതിന്റെ അംഗീകാരം തിരക്കഥക്കും സംവിധായകനും ബസിലിനും അവകാശപ്പെടാം.

അടുത്ത സിനിമയുടെ അവലോകനത്തിനായി .......
 

Join WhatsApp News
Jayan varghese 2025-03-24 15:28:45
സ്വർണ്ണം എന്ന മഹാമാരി മനുഷ്യ ജീവിതങ്ങളെ എങ്ങിനെ താളം തെറ്റിക്കിന്നുവെന്നും അതിന്റെ പേരിൽ സമാധാന പൂർണ്ണമാവേണ്ട സാമൂഹ്യ ജീവിതം എങ്ങിനെ അക്രമാസക്തമാവുന്നുവെന്നും പച്ചയായ ജീവിത സന്ധികളിലൂടെ തുറന്നു കാണിക്കുന്ന ചിത്രം ! ഇന്നും സമൂഹത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളിക്കളയപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ നായിക അങ്ങോട്ടേയ്ക്ക് തന്നെയും തള്ളിയിട്ട സ്വർണ്ണം എന്ന രാക്ഷസന്റെ കേട്ട് പൊട്ടിച്ചു സ്വതന്ത്രമാവുന്നിടത്ത്‌ സാമൂഹ്യ മാറ്റത്തിനുള്ള കലാ പ്രസ്ഥാനങ്ങളുടെ പ്രതിബദ്ധത ചിത്രത്തിൽ നിന്നുള്ള റവന്യൂ ആയി പ്രസരിക്കുന്നു എന്നതിതിനാൽ ഈ ചിത്രം ഒരു മഹത്തായ സന്ദേശത്തിന്റെ സൗരഭ്യം ഉൾക്കൊള്ളുന്ന കലാ രൂപമാവുന്നു. ജയൻ വർഗീസ്.
Nazeem E K 2025-03-25 00:25:15
അഭിനന്ദനങ്ങൾ 👏👏എഴുത്തിൽ നല്ലൊരു ഭാവി കാണുന്നുണ്ട് 👍എല്ലാവിധ ആശംസകളും 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക