ലണ്ടൻ ഒന്റാരിയോ : അക്യൂട്ട് ടൈപ്പ് എ അയോർട്ടിക് ഡിസെക്ഷൻ ഹൃദ്രോഗം ബാധിച്ച മലയാളി യുവതി അലിറ്റ ജോണിനായി ഗോ ഫണ്ട് സമാഹരിക്കുന്നു. ലണ്ടൻ ഒന്റാരിയോ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.
അടുത്തിടെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കിയ അലിറ്റ പാർട്ട് ടൈം ജോലി ചെയ്‌ത് വരികയായിരുന്നു. അലിറ്റയ്ക്ക് ചികിത്സയ്ക്ക് ശേഷം തുടർന്ന് ജോലി ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ തുടർ ചികിത്സ, മരുന്നുകൾ, അത്യാവശ്യ ജീവിതച്ചെലവുകൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിനായാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.
ഗോ ഫണ്ട് ലിങ്ക് : https://gofund.me/416ae958