ബഹിരാകാശത്തു 286 ദിവസം കുടുങ്ങിയ സുനിത വില്യംസിനും ബുച് വിൽമോറിനും അർഹിക്കുന്ന പണം സ്വന്തം പോക്കറ്റിൽ നിന്നാണെങ്കിലും എടുത്തു നൽകുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നാസ പ്രതിദിനം $5 എന്ന നിരക്കിൽ മൊത്തം $1,430 ആണ് നൽകുക എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. "എന്നോട് ഇക്കാര്യം ആരും പറഞ്ഞില്ല. ആ തുക തീരെ കുറവാണ്. അവർ സഹിച്ചതൊന്നും നമ്മൾ മറക്കരുത്."
നാസ പറയുന്ന തുക ബിസിനസ് ട്രിപ്പിനുള്ളതാണ്. വില്യംസും വിൽമോറും അവരുടേതല്ലാത്ത തെറ്റിനു കഷ്ടപ്പെടേണ്ടി വന്നവരാണ്. നാസ പക്ഷെ ആ പരിഗണന നൽകുന്നില്ല. അവർ ഫെഡറൽ ജീവനക്കാർ എന്ന നിലയിൽ യാത്ര പോയവരാണ് എന്നാണ് നാസയുടെ വാദം.
Trump calls NASA compensation meagre