എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്‌സ്പരിമെന്റല്‍ മൂവി 'റോട്ടന്‍ സൊസൈറ്റി' രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നൂറ് പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം കരസ്ഥമാക്കി.
രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കര്‍ണ്ണാടക ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, യുഎഫ്എംസി (UFMC) ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വേഗാസ് മൂവി അവാര്‍ഡ്‌സ്, ടോപ് ഇന്‍ഡി ഫിലിം അവാര്‍ഡ്‌സ് (ജപ്പാന്‍), സീപ്‌സ്റ്റോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി എണ്‍പതില്‍പ്പരം ഫെസ്റ്റിവലുകളില്‍ നിന്നാണ് റോട്ടന്‍ സൊസൈറ്റി നൂറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.
വരാഹ് പ്രൊഡക്ഷന്‍സിന്റെയും ഇന്റിപെന്‍ഡന്റ് സിനിമ ബോക്‌സിന്റെയും ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സമകാലിക പ്രശ്‌നങ്ങള്‍ വരച്ചു കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോര്‍ട്ടറുടെ ക്യാമറ ഒരു ഭ്രാന്തന്റെ കയ്യില്‍ കിട്ടുകയും തന്റെ ചുറ്റുമുള്ള സംഭവങ്ങള്‍ അയാള്‍ ആ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നര്‍മ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടന്‍ സൊസൈറ്റി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനില്‍ പുന്നക്കാടാണ്. മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ , വേഗാസ് മൂവി അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ പനോരമ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ബാംഗ്‌ളൂര്‍ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാര്‍ഡുകള്‍ ടി സുനില്‍ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ അവതരണം തീര്‍ത്തും റിയലിസ്റ്റിക് ആയതിനാല്‍ പശ്ചാത്തല സംഗീതമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൗണ്ട് എഫക്ട്‌സിന് വളരെ പ്രാധാന്യം ചിത്രത്തിലുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്‌സ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാര്‍ഡ് നൈജീരിയയില്‍ നടന്ന നേലസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നിന്നും ലഭിച്ചിരുന്നു.
ടി സുനില്‍ പുന്നക്കാടിനൊപ്പം സ്‌നേഹല്‍ റാവു, പ്രിന്‍സ് ജോണ്‍സന്‍, മാനസപ്രഭു, ജിനു സെലിന്‍, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, അനില്‍കുമാര്‍ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാര്‍, ശിവപ്രസാദ് ജി, വിപിന്‍ ശ്രീഹരി, ജയചന്ദ്രന്‍ തലയല്‍, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
സ്റ്റുഡിയോ - എസ് വി പ്രൊഡക്ഷന്‍സ്, ബ്രോഡ് ലാന്‍ഡ് അറ്റ്‌മോസ്, സൗണ്ട് എഞ്ചിനീയര്‍ - എബിന്‍ എസ് വിന്‍സെന്റ്, സൗണ്ട് മിക്‌സ് ആന്‍ഡ് ഡിസൈന്‍ - ശ്രീ വിഷ്ണു ജെ എസ്, ഡബ്ബിങ് ആര്‍ടിസ്റ്റ് - രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസര്‍ - ഷൈന്‍ ഡാനിയേല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - ഇന്‍ഡിപെന്‍ഡന്റ് സിനിമ ബോക്‌സ്, ഫെസ്റ്റിവല്‍ ഏജന്‍സി ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീം - ദി ഫിലിം ക്ലബ്, സെക്കന്റ് യൂണിറ്റ് ക്യാമറ ആന്‍ഡ് സ്റ്റില്‍സ് - ദിപിന്‍ എ വി, പബ്ലിസിറ്റി ഡിസൈന്‍ - പ്രജിന്‍ ഡിസൈന്‍സ്, ആനിമല്‍ ട്രെയിനര്‍ - ജിജേഷ് സുകുമാര്‍, കോ- ട്രെയിനര്‍ -ബിജോയ്, പിആര്‍ഓ - മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തില്‍ .........