Image
Image

"അന്തരീക്ഷത്തിൽ പ്രണയമുണ്ട്!": വനേസയുമായുള്ള ബന്ധത്തെ കുറിച്ചു ടൈഗർ വുഡ്‌സ് മനസ് തുറന്നു (പിപിഎം)

Published on 24 March, 2025
"അന്തരീക്ഷത്തിൽ പ്രണയമുണ്ട്!": വനേസയുമായുള്ള ബന്ധത്തെ കുറിച്ചു ടൈഗർ വുഡ്‌സ് മനസ് തുറന്നു  (പിപിഎം)

ഡോണൾഡ്‌ ട്രംപ് ജൂനിയറിന്റെ മുൻ ഭാര്യ വനേസ ട്രംപുമായി പ്രേമബന്ധത്തിലാണ് എന്ന റിപ്പോർട്ടുകൾ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ് സ്ഥിരീകരിച്ചു. "അന്തരീക്ഷത്തിൽ പ്രണയമുണ്ട്!" അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

വാർത്ത ആഴ്ചകളായി അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ഇരുവരിൽ നിന്നും സ്ഥിരീകരണം വന്നിരുന്നില്ല. "നീ എന്റെ അരികത്തു ഉണ്ടാവുമ്പോൾ ജീവിതം മെച്ചപ്പെടുന്നു," വുഡ്‌സ് ഞായറാഴ്ച്ച കുറിച്ചു. "നമ്മൾ ഒന്നിച്ചുള്ള ജീവിതയാത്ര തുടങ്ങാൻ ഞാൻ കാത്തിരിക്കുന്നു."

വനേസയും ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ സ്ഥിരീകരിച്ചു. വെളിപ്പെടുത്താൻ ഇരുവരും ഒന്നിച്ചു തീരുമാനിച്ചു എന്നാണ് നിഗമനം. കേവലം സൗഹൃദമായി ആരംഭിച്ച ബന്ധം പ്രണയമായി വളരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വുഡ്‌സിന്റെ താരത്തിളക്കമല്ല വനേസയെ ആകർഷിച്ചത് എന്നു സുഹൃത്തുക്കൾ പറയുന്നു. പ്രസിഡന്റ് ട്രംപുമായുള്ള വനേസയുടെ അടുപ്പം വുഡ്‌സിനു അവരോടു അടുക്കാൻ മടി ഉണ്ടാക്കിയിരുന്നു എന്നും റിപ്പോർട്ടുണ്ട്.

ഫെബ്രുവരിയിൽ ഫ്ലോറിഡ പാം ബീച്ചിൽ ട്രംപിനൊപ്പം ഗോൾഫ് കളിച്ച വുഡ്‌സിന്റെ ഈ ബന്ധം പിന്നീട് ട്രംപ് പരസ്യമായി അംഗീകരിച്ചിരുന്നു.  

പാം ബീച്ചിലെ സ്കൂളിലാണ് വനേസയുടെ മൂത്തമകൾ കായ് പഠിക്കുന്നത്. വുഡ്‌സിന്റെ മക്കൾ ചാർലിയും സാമും അവൾക്കൊപ്പം തന്നെ.

Woods acknowledges he's in love with Vanessa  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക