Image
Image

ഊര്‍ജ്ജ മേഖലകളിലും കടലിലും ആക്രമണം താത്കാലികമായി നിര്‍ത്തിവയ്ക്കാൻ റഷ്യ-യുക്രൈന്‍ ധാരണയായി

Published on 26 March, 2025
ഊര്‍ജ്ജ മേഖലകളിലും കടലിലും ആക്രമണം താത്കാലികമായി നിര്‍ത്തിവയ്ക്കാൻ റഷ്യ-യുക്രൈന്‍  ധാരണയായി

മോസ്‌കോ: ഊര്‍ജ്ജ മേഖലകള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണം താത്‌ലാകികമായി നിര്‍ത്തലാക്കാന്‍ റഷ്യ-യുക്രൈന്‍ ധാരണയായി. എണ്ണ ശുദ്ധീകരണശാലകള്‍, എണ്ണ, വാതക പൈപ്പ്‌ലൈനുകള്‍, അണുശക്തി നിലയങ്ങള്‍, ഇന്ധന സംഭരണ ശാലകള്‍, പമ്പിങ് സ്റ്റേഷനുകള്‍ എന്നിവയാണ് റഷ്യയും യുക്രൈയ്‌നും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ധാരണയായത്.

ഊര്‍ജ്ജ മേഖലകള്‍ കൂടാതെ, കടലിലും ആക്രമണം നിര്‍ത്തിവെയ്ക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. മുപ്പത് ദിവസത്തേക്ക് ആയിരിക്കും താത്കാലിക നിര്‍ത്തിവയ്ക്കല്‍ പ്രാബല്യത്തില്‍ വരിക. യു.എസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. അതേ സമയം, റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യു.എസ്. തീരുമാനിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക