വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകാശ് രാജിന് ഇന്ന് 60-ാം പിറന്നാൾ. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. സഹനടനായും വില്ലനായും നായകനായും ഇപ്പോഴും അരങ്ങ് വാഴുകയാണ് പ്രകാശ് രാജ്.
പ്രകാശ് രാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഇരുവറി’ലേത്. താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ ശരിക്ക് തിരിച്ചറിഞ്ഞ സിനിമ കൂടിയാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ മികച്ച പ്രകടനമാണ് പ്രകാശ് രാജ് കാഴ്ചവെച്ചത്.
‘എം.ജി.ആറെ പാത്തിറുക്ക് ശിവാജിയെ പാത്തിറുക്ക് രജിനിയെ പാത്തിറുക്ക് കമലിനെ പാത്തിറുക്ക് ഉന്ന മാതിരി ഒരു നടികനെ പാത്തിട്ടെ ഇല്ലെടാ’ എന്ന ‘അന്യനി’ലെ പ്രകാശിന്റെ ഡയലോഗ് ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച വില്ലനുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴും സിനിമ അടക്കി വാഴുന്നവരിൽ ഒരാളാണ് പ്രകാശ് രാജ്.