ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോക്ടർ സിയോൺ റോയ് കലിഫോർണിയ സ്റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കുന്നു. വെസ്റ്റ് ലോസ് ആഞ്ജലസും സാന്താ മോനിക്കയും ഉൾപ്പെട്ട ഡിസ്‌ട്രിക്‌ട് 24 ലാണ് റോയ് മത്സരിക്കുക.
വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായ റോയ് സാന്താ മോനിക്ക കോളജ് ബോർഡ് അംഗമാണ്. 2026ൽ കാലാവധി പൂർത്തിയാക്കി പിരിയുന്ന സെനറ്റർ ബെൻ അലന്റെ ഒഴിവിലേക്കാണ് ഡെമോക്രാറ്റ് റോയ് മത്സരിക്കുക.
ഫിസിഷ്യൻ, പ്രഫസർ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ താൻ എന്നും സേവന നിരതനായിരുന്നു എന്നു റോയ് (44) പറഞ്ഞു. "എന്റെ രോഗികൾക്ക്, എന്റെ വിദ്യാർഥികൾക്ക്, നമ്മുടെ സമൂഹത്തിന് -- എല്ലാവർക്കും അവസരങ്ങൾ വികസിപ്പിക്കാൻ ഞാൻ ശ്രമിച്ചു."
പൊതുജനാരോഗ്യ വിദഗ്ദനായ റോയ് ഹാർബർ-യു സി എൽ എ മെഡിക്കൽ സെന്റർ അസോഷ്യേറ്റ് പ്രഫസറാണ്.
Indian doctor seeks CA state senate seat