കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ വിപത്തായി മാറിക്കഴിഞ്ഞ ലഹരിമരുന്നു വ്യാപനത്തിനെതിരെ ജനങ്ങളെ വിളിച്ചുണർത്തുന്ന ചിത്രമാണ് ജെ കെ എൻ രചിച്ചു സംവിധാനം ചെയ്യുന്ന 'ദ റിയൽ കേരള സ്റ്റോറി.'
മൊണാർക് പ്രൊഡക്ഷൻസിന്റെ പ്രഥമചിത്രം നൽകുന്ന സന്ദേശം ടാഗ്‌ലൈനിലുണ്ട്: Say no to drugs.
ഏപ്രിലിൽ പ്രദർശനത്തിനെത്തും.
സന്തോഷ് കിഴാറ്റൂർ, ശ്രീധന്യ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് രഞ്ജൻ ഏബ്രഹാം. ഡി ഓ പി ഷാജി ജേക്കബ്, ഗാനരചന സന്തോഷ് വർമ, സംഗീതം ഇഗ്‌നേഷ്യസ്, ബി ജി എം രതീഷ് വേഗ, പ്രൊഡക്ഷൻ ഡിസൈനർ സ്നേഹ നായർ, പ്രൊജക്റ്റ് ഡിസൈനർ ഏബ്രഹാം ലിങ്കൺ, ആക്ഷൻ ബ്രൂസ് ലീ രാജേഷ്.
'The Real Kerala Story' due April