Image
Image

പാക്ക് ആർമി മേധാവിക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഹൗസിൽ ബിൽ കൊണ്ടുവന്നു (പിപിഎം)

Published on 26 March, 2025
പാക്ക് ആർമി മേധാവിക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഹൗസിൽ ബിൽ കൊണ്ടുവന്നു (പിപിഎം)

പാക്കിസ്ഥാനിൽ രാഷ്ട്രീയ വൈരികളെ പീഢിപ്പിക്കുന്നതിനു ആർമി ചീഫ് ജനറൽ സയിദ് അസിം മുനീറിന്റെയും ഏതാനും ജനറൽമാരുടെയും ഉദ്യോഗസ്ഥരുടെയും മേൽ ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ യുഎസ് ഹൗസിൽ രണ്ടു പാർട്ടികളിൽ നിന്നുമുള്ള അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ഇവരുടെ ഇരയാണെന്നു അവതാരകരായ റെപ്. ജോ വിൽ‌സൺ (റിപ്പബ്ലിക്കൻ-സൗത്ത് കരളിന), റെപ്. ജിമ്മി പനേറ്റ (ഡെമോക്രാറ്റ്-കാലിഫോർണിയ)  എന്നിവർ ചൂണ്ടിക്കാട്ടി.

ഹൗസും സെനറ്റും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ചാൽ നിയമം നടപ്പാകും.  'പാക്കിസ്ഥാൻ ഡെമോക്രസി ആക്ട്' എന്ന ബിൽ പാസായാൽ 180 ദിവസത്തിനകം ഉപരോധം നിലവിൽ വരും.

പാക്കിസ്ഥാനിൽ ജനാധിപത്യം തകർക്കുന്നവരുടെ മേൽ ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ  കൊണ്ടുവരാൻ തനിക്കു സന്തോഷമുണ്ടെന്നു ഇമ്രാൻ ഖാന്റെ ചിത്രം വച്ചു വിൽ‌സൺ എക്‌സിൽ കുറിച്ചു.

Bipartisan bill seeks to sanction Pak army chief 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക