മമ്മൂട്ടിയുടെ ആരോഗ്യത്തിൽ വേഗത്തിൽ പുരോഗതി ഉണ്ടാവാൻ ശബരിമലയിൽ പ്രാർഥിച്ചതു ശരിയാണെന്നു മോഹൻലാൽ സ്ഥിരീകരിച്ചു. "എന്നാൽ അതിന്റെ വിശദാംശങ്ങൾ എന്നോടു ചോദിക്കേണ്ട. അത് തികച്ചും വ്യക്തിപരമാണ്.
"ഒരാൾക്കു വേണ്ടി പ്രാർഥിച്ചത് എന്തിനാണെന്ന് എന്നോടു എന്തിനു ചോദിക്കുന്നു? അത് തികച്ചും സ്വന്തം കാര്യമാണ്."
എമ്പുരാന്റെ പ്രീ - റീലീസ് ചടങ്ങിൽ ചെന്നൈയിലെ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മോഹൻലാൽ. "നമുക്കെല്ലാം ഉണ്ടാകാവുന്ന പോലെ ഒരു ചെറിയ പ്രശ്നം അദ്ദേഹത്തിനും ഉണ്ടായി. അദ്ദേഹം സുഖമായിരിക്കുന്നു," മോഹൻലാൽ പറഞ്ഞു.
"ഞാൻ എന്തിനു വിശദീകരിക്കണം? ഞാൻ ശബരിമലയിൽ പോയപ്പോൾ അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചു. ദേവസ്വം ബോർഡിൽ ഉള്ള ആരോ ആ രസീത് വാർത്തയാക്കി.
"മമ്മൂട്ടി എന്റെ സുഹൃത്താണ്. അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചാൽ അതിലെന്താ തെറ്റ്? നിങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർഥിച്ചെന്നു വരും."
തമിഴ് നാട്ടിൽ മമ്മൂട്ടിക്ക് ഒട്ടേറെ ആരാധകർ ഉണ്ടെന്നും അവർ കൃത്യമായ വിവരം അറിയാൻ കാത്തിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയപ്പോൾ മോഹൻലാൽ പറഞ്ഞു: "അദ്ദേഹം സുഖമായിരിക്കുന്നു."
നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എംപുരാൻ' അദ്ദേഹത്തിന്റെ തന്റെ 'ലൂസിഫർ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. റിലീസ് മാർച്ച് 27ന്. രചന മുരളി ഗോപി.
Mohanlal says Mammootty is fine