Image
Image

ശബരിമലയിലെ വഴിപാട്; 'അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം': വിമർശനവുമായി ഒ അബ്ദുല്ല

Published on 24 March, 2025
 ശബരിമലയിലെ വഴിപാട്; 'അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം': വിമർശനവുമായി ഒ അബ്ദുല്ല

കോഴിക്കോട്: നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം.

മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഏക ദൈവ വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥന ദൈവത്തിന് മുന്നില്‍ മാത്രം സമര്‍പ്പിക്കുന്നതാണ് ശരിയെന്ന് ഒ അബ്ദുല്ല സമകാലിക മലയാളം ഓണ്‍ലൈനിനോട് പ്രതികരിച്ചു. ദൈവത്തിന് മുന്നില്‍ മനുഷ്യന്‍ വളരെ ചെറുതാണ്. മനുഷ്യന് രോഗം സുഖപ്പെടുത്താനുള്ള കഴിവില്ല. ഏക ദൈവ വിശ്വാസികളില്‍ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുക എന്നത് മാത്രമാണ് ശരി. മറ്റുള്ള രീതികള്‍ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ശിര്‍ക്ക് എന്ന് പറയും

മോഹന്‍ലാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എങ്കില്‍ അത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. അതില്‍ തെറ്റ് കാണുന്നില്ല. മമ്മൂട്ടി പറഞ്ഞ് ചെയ്യിച്ചതോ അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്തതോ ആണെങ്കിലും അത് ഇസ്ലാമികമായി തെറ്റാണ്. മുസ്ലീങ്ങളിലെ ഒരു വിഭാഗം ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളില്‍ വിശ്വസിക്കുന്നവരുണ്ട്. ഒ അബ്ദുല്ല പറയുന്നു. താന്‍ പറയുന്നത് ഇസ്ലാമിക വിശ്വാസം അനുസരിച്ച് മാത്രമാണെന്നും ഒ അബ്ദുള്ള പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമല സന്ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരില്‍ ഉഷ പൂജയായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. വഴിപാടിന്റെ രസീറ്റ് ഉള്‍പ്പെടെ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു

Join WhatsApp News
josecheripuram@gmail.com 2025-03-24 22:43:33
When a person becomes ill, that is not the time to discuss religion and faith, according to Abdulla to pray for Mamooty you have to get permission from Mamooty to pray for him. Christians might have prayed for him? Big deal, the bottom line is get better.Mr; Abdulla Get out of the way. How did some one know his birth star "Visakham"?
Nainaan Mathullah 2025-03-25 00:14:34
How you define right and wrong? What is right can be wrong for another person.
റെജീസ് നെടുങ്ങാടപ്പള്ളി 2025-03-25 00:29:02
ഈ 2025 ലും, അസുഖം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ഉണ്ടെന്നോ????ശിവ, ശിവാ, എന്താ ഞാനീ കേൾക്കുന്നത്???
റെജീസ് നെടുങ്ങാടപ്പള്ളി. 2025-03-25 07:33:06
എന്താ ജോസേ, കാര്യങ്ങൾ ജോസിനു ( ചെരിപ്പുറം) മനസ്സിലാകുന്നില്ലെന്നു വേണം കരുതാൻ. 0.അബ്‌ദുല്ല പറഞ്ഞതാണ് 100 ശതമാനം 916 ഖുറാനീകം. അല്ലാഹുവിനും അവന്റെ റസ്സൂലിനും ( സ്വ) പൂർണ്ണമായും നിഷിദ്ധമായതാണ് പാട്ടും ഫോട്ടോയും അഭിനയവും ഡാൻസും അങ്ങനെ എല്ലാം. ( സൂറ അൽത്തുബ 29 ). ( സൂറ അൽ അൻഫാൽ ആയത്തു 12). ശിർക് ആണ് അള്ളാഹു ഒരിക്കലും പൊറുക്കാത്ത പാപം. അല്ലാഹു തന്നിൽ പങ്കു ചേർക്കുന്നത് മാത്രം ക്ഷമിക്കില്ല, ഒരിക്കലും ആരോടും പൊറുക്കുകയുമില്ല. ( അൽ നിസ്സാൻ 116.) അവർ മുശരിക്കുകളാണ്. ( അൽ നിസ്സാൻ 48). ഖുർആൻ വെള്ളം ചേർത്ത് നേർപ്പിച്ചാൽ അള്ളാഹുവും അവന്റെ ദൂതനും ആർക്കും മാപ്പ് കൊടുക്കില്ല. അതാണ് 0.അബ്‌ദുല്ല മമ്മൂട്ടി യ്‌ക്കും മോഹൻ ലാലിനും എതിരെ പറഞ്ഞു വയ്ക്കുന്നതും ഇസ്ലാമിനെ പ്രതിക്കൂട്ടിലാക്കുന്നതും. "അബ്‌ദുള്ള "എന്ന പേരിന്റെ അർത്ഥം തന്നെ a'"അല്ലാഹുവിന്റെ അടിമ " എന്നാണ്. അത് കൊണ്ട് ഒരിക്കൽ കൂടി ചെരിപ്പുറത്തിനോട് ഞാൻ പറയുന്നു, No way ഹോസ്സേ....
പോൾ ഡി പനയ്ക്കൽ 2025-03-25 10:32:24
മാരകമായ അസുഖമുണ്ടെന്ന് പെട്ടെന്നറിയുമ്പോൾ ആദ്യത്തെ ഷോക് കഴിയുമ്പോൾ ഏതൊരു മനുഷ്യനും അവാച്യമായ വിഷമത്തിലൂടെ കടന്നുപോകും. ചികിത്സയ്ക്കുള്ള മാർഗ്ഗങ്ങൾ ആരായുമ്പോളും ചികിത്സയിലൂടെ കടന്നു പോകുമ്പോളും ആ വിഷമം നില നിൽക്കും. മറ്റുള്ളവരുടെ സഹതാപം വിഷമത്തിന്റെ ആഴം വർധിപ്പിക്കും. എന്നാൽ അറിയുന്നവരുടെ ധാരണയും വിവേകത്തോടെയുള്ള സമീപനവും വിഷമത്തിനു അൽപ്പമെങ്കിലും ലാഘവം നൽകും. നമ്മുടെ സ്വന്തം വിശ്വാസങ്ങൾക്കുപരി മറ്റുള്ളവർ നമ്മെ സഹായിക്കാൻ ശ്രമിക്കുന്നത് അനുഭവിക്കുമ്പോൾ നമുക്ക് ധൈര്യവും പ്രതീക്ഷയും ലഭിക്കുന്നു. പ്രാർഥന ഒരു സഹായ ശ്രമമാണ്. അവിടെ മത വിശ്വാസങ്ങളേക്കാൾ പങ്കിടലിന്റെ ആശ്വാസത്തിനാണ് പ്രാധാന്യം. ഒരാൾക്ക് ഉൽക്കണ്ഠാകുലമായ ഒരാവസ്ഥയുണ്ടാകുമ്പോൾ, എത്ര പ്രശസ്തനായാലും, സമൂഹത്തിൽ എന്തു സ്ഥാനം വഹിക്കുന്നയാൾ ആയാലും അവർ മാനുഷികമായ വൈകാരികത അനുഭവിക്കും. മറ്റുള്ളവർക്ക് മതവിശ്വാസങ്ങളെ സഹായത്തിനായുപയോഗിക്കാം. ഞാൻ ഏതൊരു മതവിശ്വാസി ആയാലും എന്റെ പ്രിയപ്പെട്ടവർ എന്റെ മേന്മയ്ക്കായി, എന്റെ ആരോഗ്യത്തിനായി അവരാൽ കഴിയുന്ന വിധത്തിൽ ചെയ്യുന്നത് കാണുമ്പോൾ, എനിക്ക്‌ ധൈര്യവും പ്രതീക്ഷയും ആശ്വാസവും ആണുണ്ടാകുക. മതങ്ങൾ മനുഷ്യന് വേണ്ടിയല്ലേ? മറ്റുള്ളവരുടെ പ്രാർഥന മമ്മൂട്ടിക്ക് ധൈര്യവും പ്രതീക്ഷയും വർധിപ്പിക്കും. മതങ്ങളുടെ മതിലുകൾക്ക്‌ ശക്തി വര്ധിപ്പിക്കുകയല്ല ഇപ്പോൾ വേണ്ടത് .
C I Petros 2025-03-25 12:44:30
Mohanlal might or might not have sought the permission of Mammooty. If Mohanlal asked and if Mammoty said yes, that is fine. It is also fine for Mohanlal or anybody else to pray for Mammoty, if they believe in prayer. One prays for a friend in trouble because of belief that God intervenes to remove all the troubles. Prayer is an expression of of one's love and concern for your friend, neighbour. How can a monotheist be concerned about the existence of other Gods. If God exists He/she/it must be one, unique; Whatever be that name for you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക