മുംബൈ: പതിവ് തെറ്റിക്കാതെ ഇത്തവണയും ഈദ് ആഘോഷത്തിന് സല്‍മാന്‍ എത്തുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിന്‍റെ കാല്‍ ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ച ഉടന്‍ തന്നെ വിറ്റു പോയത്.
രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് എ.ആര്‍. മുരുകദോസ് ആണ്. സത്യരാജ് വില്ലനായി എത്തുന്ന ചിത്രത്തില്‍ സല്‍മാനു വേണ്ടി തീ പാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 30ന് ഈദ് ദിനത്തില്‍ ചിത്രം തിയെറ്ററുകളില്‍ എത്തും.
ലൂസിഫറിന്‍റെ രണ്ടാം ഭാഗം എംപുരാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിയറ്ററുകളില്‍ എത്താനിരിക്കെയാണ് സല്‍മാന്‍ ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചത്.