Image
Image

ഗാസയിൽ ഹമാസിനെതിരായ പ്രതിഷേധ പ്രകടനങ്ങൾ ശക്തിയാർജിക്കുന്നു (പിപിഎം)

Published on 28 March, 2025
ഗാസയിൽ ഹമാസിനെതിരായ പ്രതിഷേധ പ്രകടനങ്ങൾ ശക്തിയാർജിക്കുന്നു (പിപിഎം)

'രോഷത്തിന്റെ വെള്ളിയാഴ്ച്ച' ഗാസയിൽ ഹമാസിനെതിരായ പ്രതിഷേധം ആളിക്കത്തി. പട്ടിണിക്കും ദുരിതങ്ങൾക്കും അന്ത്യം കാണാത്ത ഗാസയിൽ ചൊവാഴ്ച്ച മുതൽ ആരംഭിച്ചതാണ് ഭരണം നിർവഹിച്ചിരുന്ന ഹമാസിനെതിരായ പ്രക്ഷോഭം.

ദ അസംബ്ലി ഓഫ് സതേൺ ഗാസ ക്ലാൻസ് എന്ന സംഘടന ആഹ്വാനം ചെയ്ത പ്രതിഷേധം ഇസ്രയേലിനു എതിരെയാണെന്നാണ് ഹമാസിന്റെ പ്രതികരണം. എന്നാൽ അടിച്ചമർത്താൻ നോക്കേണ്ട എന്നു സമരനേതാക്കൾ ഹമാസിനു താക്കീതു നൽകി. 

ഹമാസിന്റെ താക്കീതുകൾ പുല്ലാക്കി ആയിരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിൽ ഇറങ്ങി. ജബലിയാ, ബെയ്ത് ലാഹിയ, നുസ്‌റത്‌, ഖാൻ യൂനിസ്, ഗാസ സിറ്റി, ദേർ അൽ-ബല ക്യാമ്പ് എന്നിവിടങ്ങളിൽ ശക്തമായ പ്രകടനങ്ങൾ നടന്നു.

മുഖം മൂടി ധരിച്ച ഹമാസ് പോരാളികൾ എല്ലാം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ജനം അവരെ ഭയപ്പെടാതെയാണ് തെരുവിൽ ഇറങ്ങുന്നത്.

റമദാൻ നോമ്പ് കാലത്തേ അവസാന ജുമാ നമസ്‌കാരമാണ് വെള്ളിയാഴ്ച്ച നടന്നത്.

Anti-Hamas protests grow in Gaza 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക