Image
Image

'എമ്പുരാന്‍' ചിത്രത്തിലും എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ടെന്ന് പൃഥ്വിരാജ്

Published on 23 March, 2025
'എമ്പുരാന്‍' ചിത്രത്തിലും എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ടെന്ന് പൃഥ്വിരാജ്

'ലൂസിഫര്‍' സിനിമയിലേതു പോലെ 'എമ്പുരാനി'ലും എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. സിനിമ തീര്‍ന്നയുടന്‍ തിയേറ്റര്‍ വിട്ടു പോകരുതെന്നും എന്‍ഡ് ക്രെഡിറ്റിലുകള്‍ സൂക്ഷ്മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം.

''ചിത്രത്തിന്റെ മൂന്നാം ഭാഗം നിങ്ങളെ പിന്നെയും പുതിയൊരു ലോകത്തേക്കാണ് കൊണ്ടു പോകുന്നത്. രണ്ടാം ഭാഗം കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും.എനിക്കൊരപേക്ഷയുണ്ട്. എമ്പുരാന്റെ എന്ഡ് സ്‌ക്രോള്‍ ടൈറ്റില്‍സ് വായിക്കണം. അതില്‍ വരുന്ന വാര്‍ത്തകളും കുറിപ്പുകളും വായിക്കുക. അത് തീരും മുമ്പ് തിയേറ്റര്‍ വിടരുത്. ആ ലോകം എങ്ങനെയെന്നുള്ളതിന്റെ സൂചനയാണത്. '' പൃഥ്വിരാജ്പറഞ്ഞു. മൂന്നാം ഭാഗം സംഭവിക്കുമോ എന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ എന്ന് മോഹന്‍ലാലും പറഞ്ഞു.

മാര്‍ച്ച് 27-നാണ് ചിത്രം ആഗോള റിലീസിനായി എത്തുക. പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിക്കുന്നത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ്ങ് സൈറ്റായ ബുക്ക് മൈ ഷോ നിലച്ചു പോകുന്ന അവസ്ഥ വരെയുണ്ടായി. പ്രീ ബുക്കിങ്ങിലൂടെഇതിനകം 20 കോടി കവിഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക