Image
Image

ഹൈവേ 66 കേരളത്തിന് മോദി നല്‍കിയ സമ്മാനം (ലേഖനം: മേരിക്കുട്ടി)

Published on 26 March, 2025
ഹൈവേ 66 കേരളത്തിന് മോദി നല്‍കിയ സമ്മാനം (ലേഖനം: മേരിക്കുട്ടി)

മുംബയിലെ പനവേലില്‍നിന്ന് കന്യാകുമാരിവരെ നീളുന്ന ഹൈവേ 66 ന്റെ ഭൂരിഭാഗവും കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. 80 ശതമാനവും പണിപൂര്‍ത്തിയായ റോഡിന്റെ ചിലഭഗങ്ങള്‍ ഗതാഗതത്തിനായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. അതിലൊരു ഭാഗമാണ് മാഹി ബൈപാസ്സ്. മനോഹരമായ ഈപാതയിലൂടെ വാഗനങ്ങള്‍ ചീറിപ്പായുന്നത് കാണുന്നത് മലയാളികള്‍ക്ക് അപൂര്‍വ്വ കാഴ്ച്ചയാണ്. അമേരിക്കയിലെ എന്റെവീടിന്റെ മുന്‍പിലൂടെയുള്ള നെയ്ബര്‍ഹുഡ്ഡ് റോഡിന്റത്രയും വീതിയുള്ള, ഹൈവേ 47 എന്ന് മലയാളികള്‍വിളിച്ചിരുന്ന, റോഡില്‍കൂടി തട്ടീംമുട്ടീം പോയിരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ നൂറും നൂറ്റിരുപതും കിലോമീറ്റര്‍ വേഗത്തിലാണ് പായുന്നത്. മലയാളിക്കിത് പുതിയൊരു അനുഭവമാണ്.

നൂറുശതമാനവും കേന്ദ്രഗവണ്മന്റിന്റെ ചിലവില്‍പണിയുന്ന ഹൈവേയുടെ ക്രഡിറ്റ് ഏറ്റെടുക്കാനാണ് പിണറായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ മരുമകനുംകൂടി വൃധാപരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത് നാഷണല്‍ ഹൈവേ അതോറിറ്റിയെ ഏല്‍പിക്കുന്ന കാര്യത്തില്‍ പിണറായി വിജയന്‍ ആത്മാര്‍ധമായി ശ്രമിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കേരളത്തിന്റെ വിഹിതമായ 25 ശതമാനം ഇന്നേവരെ കേരളം വഹിച്ചിട്ടില്ലന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്ഗിരി പാര്‍മെന്റില്‍ പറയുകയുണ്ടായി. പിണറായി സര്‍ക്കാര്‍ അത് നിഷേധിച്ചിട്ടുമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാന്‍ പണമിലല്ലാതെ വിഷമിക്കുന്ന സര്‍ക്കാര്‍ എങ്ങനെ ഹൈവേനിര്‍മാണത്തിന്റെ ചിലവുവഹിക്കും.

ഈവര്‍ഷം അവസാനം നടക്കാന്‍പോകുന്ന പഞ്ചായത്ത് ഇലക്ഷനിലും 26ലെ നിയസഭാ ഇലക്ഷനിലും കണ്ണുവെച്ചുകൊണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മരുമകന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ മാഹിബൈപാസ്സിലൂടെ സഹാക്കളെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തിയത്. വിഢികളായ ജനങ്ങള്‍ വിചാരിച്ചുകൊള്ളണം ഈ മനോഹരമായ ആറുവരിപ്പാത നിര്‍മ്മിച്ചത് ഇടതുപക്ഷ സര്‍ക്കാരാണന്ന്. ഇതിന്റെ നൂറുശതമാനം ക്രെഡിറ്റും മോദി സര്‍ക്കാരിനാണന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേരളത്തിലെ ബി ജെ പി കാര്‍ക്ക് കഴിയുന്നില്ല. കസേരകള്‍ക്കുവേണ്ടി കടിപിടികൂടുന്നതിനിടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമെവിടെ ?

കോണ്‍ഗ്രസ്സുകാരാകട്ടെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന തിരക്കിട്ട ആലോചനയിലാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമോയെന്ന കാര്യത്തില്‍ ഒരുനിശ്ചയവും അവര്‍ക്കില്ല.  മുസ്‌ളീംവോട്ടുകളാണ് അവര്‍ക്കുള്ള ഏകപ്രതീക്ഷ. ലീഗിന്റെ അനുഗ്രഹംതേടി അവരുടെനേതാക്കള്‍ പാണക്കാട്ടെ തങ്ങളുടെ വീട്ടുപടിക്കല്‍ കെട്ടികിടപ്പാണ്.

എല്‍ ഡി എഫിന്റെ ഭരണകാലത്ത് ഒരുലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയെന്നും കേരളത്തിലുടനീളം പാലുംതേനും ഒഴുക്കിയെന്നും ഹൈവേ 66 പോലുള്ള വമ്പന്‍പദ്ധിതികള്‍ തുടങ്ങിയെന്നുമുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് ഇടതുപക്ഷം മുന്നേറുകയാണ്. തമ്മില്‍ഭേദം തൊമ്മന്‍ എന്നാണ് ജനങ്ങള്‍ കരതുന്നത്. കാരണം കോണ്‍ഗ്രസ്സുകാര്‍ മുസ്‌ളീം പക്ഷവാദികളാണന്നും പാണക്കാടാടണ് അവരുടെ ഹൈക്കമാന്‍ഡെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അങ്ങനെയെങ്കില്‍ തൊമ്മനെതന്നെ വീണ്ടും അധികമേല്‍പിക്കാമെന്ന് അവര്‍ വിചാരിക്കായാണങ്കില്‍ കുറ്റംപറയാനാകില്ല. 2026 ലും അധികാരം പിടിക്കാനായില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് എന്നപാര്‍ട്ടി കാലത്തിന്റെ യവനികയുടെ പിന്നില്‍ മറയുമെന്നതില്‍ തര്‍ക്കമില്ല.

ഒരുലക്ഷം പോയിട്ട് നൂറുസ്റ്റാര്‍ട്ടപ്പുകള്‍പോലും കേരളത്തിലെവിടെയും കാണാനാകില്ല. ലോട്ടറി ഏജന്റ്റുമാരെയും വഴിയോരകച്ചവടക്കാരെയും തട്ടുകടക്കാരെയുമാണ് ധനമന്ത്രി ബാലഗോപാല്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവകാശം ശരിയായിരിക്കാം. പന്ത്രണ്ടുകോടി മുടക്കി കോള്‍ഡുസ്റ്റോറേജ് തുടങ്ങിയ കമറുദ്ദീന്‍ എന്നപ്രവാസി വ്യവസായി തന്റെസ്ഥാപനം അടച്ചുപൂട്ടലിന്റെ വക്കിലാണന്ന് പറയുന്നു. തൊഴിലാളി സമരമാണ് അദ്ദേഹത്തെ ആത്മഹത്യാപരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി ആണ് ഫാക്ട്ടറി പൂട്ടിക്കാന്‍ സമരംനടത്തുന്നത്. ഈ ഏറിയായില്‍ അവര്‍ക്കാണ് സമരംചെയ്യാനുള്ള അവകാശമെന്നാണ് നേതാക്കള്‍ പറയുന്നത്. മാര്‍ക്‌സിസ്റ്റ് സംഘടനയായ സി ഐ ടി യു വിന് മറ്റൊരു ഏറിയയാണ് വീതിച്ചുനല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണന്ന് പറയുന്നത് വെറുതേയല്ല.

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പണംമുടക്കുന്നവര്‍ മണ്ടന്മാരാണ്. കോടികള്‍ മുടക്കി സംരംഭങ്ങള്‍ തുടങ്ങി കൈപൊള്ളിയവരുടെ കഥകള്‍ എത്രയോ കേട്ടിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ മറ്റൊരാളും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണന്ന് നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന പിണറായിയും കൂട്ടരും എത്രശ്രമിച്ചാലും ബുദ്ധിയുള്ളവരാരും പണംമുടക്കി അടിമേടിക്കാന്‍ കേരളത്തിലേക്ക് വരില്ല. പിണറായിയുടെ വാക്ക് വിശസിച്ച് ആരെങ്കിലും വന്നാല്‍, നാളെ ഇടതുപക്ഷം പ്രതിപക്ഷത്താവുകയാണെങ്കില്‍, ഇന്നതെ സൗഹൃദമൊക്കെ മാറുമെന്നതില്‍ സംശയമില്ല. സമരകോലാഹലമായിരിക്കും കേരളത്തില്‍ കാണാന്‍ പോകുന്നത്. അവരുടെ തൊഴിലാളികള്‍ നിങ്ങളുടെ ഫാക്ട്ടറി തല്ലിത്തകര്‍ക്കും.

ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ സമരാഭാസങ്ങള്‍ അല്‍പമെങ്കിലും കുറവുള്ളത്. അധികാരം നഷ്ടപ്പെട്ടാല്‍ അവരുടെ തനിരൂപം പുറത്തുവരും. നമ്മളിത് എത്രവട്ടം കണ്ടതാണ്.

abe42sam@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക