Image
Image

ഫെഡറൽ എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടാനുളള ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവയ്ക്കും (പിപിഎം)

Published on 20 March, 2025
ഫെഡറൽ എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അടച്ചു പൂട്ടാനുളള ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവയ്ക്കും (പിപിഎം)

യുഎസ് ഫെഡറൽ എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പൊളിച്ചു കളയാനുള്ള പ്രക്രിയക്കു തുടക്കം കുറിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യാഴാഴ്ച്ച ഒപ്പു വയ്ക്കുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ലിബറൽ ആശയങ്ങൾ കൊണ്ടു മലീമസമായ വകുപ്പാണിതെന്നു ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തന്നെ ആക്ഷേപിച്ചിരുന്നു.

വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞു വൈറ്റ് ഹൗസിൽ ആയിരിക്കും ഒപ്പു വയ്ക്കുന്ന ചടങ്ങ്. റിപ്പബ്ലിക്കൻ ഗവർണർമാർ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, സ്കൂൾ കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കും.  

ഡിപ്പാർട്മെന്റ് പൂർണമായി അടച്ചുപൂട്ടാൻ കോൺഗ്രസിന്റെ നടപടി ആവശ്യമാണെങ്കിലും അതിനു തുടക്കം കുറിച്ച് വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ ചുമതലയിൽ വിട്ടു കൊടുക്കുന്ന നടപടികൾ ആരംഭിക്കാൻ ട്രംപ് സെക്രട്ടറി ലിൻഡ മക്മഹോനെ ചുമതലപ്പെടുത്തും.

പരിമിതികളുള്ള വിദ്യാർഥികൾക്കുള്ള ധനസഹായത്തെയും വരുമാനം കുറഞ്ഞ സ്കൂളുകൾക്കുള്ള സഹായത്തെയും വിദ്യാർഥി വായ്പകളെയും ഈ ഉത്തരവ് ബാധിക്കില്ലെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1979ൽ യുഎസ് കോൺഗ്രസാണ് ഡിപ്പാർട്മെന്റ് സ്ഥാപിക്കുന്ന നിയമനിർമാണം നടത്തിയത്. ഡിപ്പാർട്മെന്റിലെ 50% ജീവനക്കാരെ ഈ മാസം പിരിച്ചു വിട്ടിരുന്നു: ഏതാണ്ട് 1,300 പേർ. നൂറു കണക്കിനു ജീവനക്കാർ സ്വയം പിരിഞ്ഞു പോവുകയും ചെയ്തു.

Trump to order closure of education dept today 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക