Image
Image

ഹൂസ്റ്റണിൽ അന്തരിച്ച എം. മത്തായി (ജോയി 76) യുടെ സംസ്കാരം 29ന്

സജി പുല്ലാട് Published on 23 March, 2025
ഹൂസ്റ്റണിൽ അന്തരിച്ച  എം. മത്തായി (ജോയി 76) യുടെ സംസ്കാരം 29ന്

ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും, ഏലിയാമ്മയുടെയും മകൻ അന്തരിച്ച കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വെള്ളിയാഴ്ച  എബനേസർ അസംബ്ലി  ഓഫ് ഗോഡ് ചർച്ചിൽ(3350 Fuqua St, Houston, TX  77047) വച്ച് വൈകിട്ട് 6 മുതൽ 9 വരെയും, 29 ശനിയാഴ്ച രാവിലെ 9:30 മുതൽ 12  വരെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വെച്ചുള്ള  ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( South Park Funeral Home,1310 N.main st, Pearland,Tx 77581)സംസ്കാരവും നടത്തും.
ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്.
മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി( ഹൈദരാബാദ്), ജോമോൻ( കേരളം).
മരുമക്കൾ: ജിനു, അഞ്ചു, രാജി.
കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു.
സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്),സാലി, ഷീല( ഹ്യൂസ്റ്റൺ).
പ്രിസൈഡിങ് പാസ്റ്റർ. തോമസ് എബ്രഹാം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Live Streaming: Adonai.tv/kmm
വിവരങ്ങൾക്ക്. ജോജി (832 498 4420)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക