Image
Image

അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു

Published on 23 March, 2025
 അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി:  ചെറുകോൽ വാഴകുന്നത്ത്,   പെരുമത്തേത്ത്  മാത്യൂ വറുഗീസിന്റെ (രാജു) ഭാര്യ അന്നമ്മ മാത്യു (71) ന്യൂ ജേഴ്സിയിൽ അന്തരിച്ചു.   പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ  പുത്രി ആയ  അന്നമ്മ  കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ   സെന്റ്  മേരീസ്‌ ഓർത്തഡോക്സ്  ചർച്ച്‌ ഓഫ്  ഇൻഡ്യ  ലിണ്ടൻ ,ലെ  മെംബറും, സജീവ പ്രവർത്തകയുമായിരുന്നു.

മക്കൾ:  നോജിൻ മാത്യൂ,    ലവിൻ മാത്യൂ. 
സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ  സൂസൻ,  കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്,  ഉഷ (എല്ലാവരും  ന്യൂജേഴ്സി  , യു‌എസ്‌എ).  

സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് 973 715 4205.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക