ജനലരിൽ നിന്നുകൊണ്ട്പുറത്തേയ്ക്ക് നോക്കി
വേനൽ മഴയ്ക്ക് ഒരുങ്ങി
കരിമ്പടം പുതച്ച പോലെ ആകാശം
തൊടിയിൽ മഴയെ വരവേൽക്കാൻ കിളികൾ കലപിലാ ശബ്ദത്തിൽ പാട്ടു പാടിനൃത്തം ചെയ്യുന്നു
നിത്യവും കാണുന്ന കീരി ചേട്ടൻ മഴയ്ക്ക് മുമ്പ് മാളത്തിൽ എത്താനുള്ള ഓട്ടത്തിലാണ്
ഇണകളായ ചേമ്പോത്ത് ഇതോടിയുള്ള യാത്ര അവസാനിച്ച് കൂട്ടിലേയ്ക്ക് മടങ്ങുന്നു
വേനലിലെ ആദ്യത്തെമഴയ്ക്ക്
ഒരു പ്രത്യേക ഗന്ധമുണ്ട് നാഗങ്ങൾ ഇഷ്ടപ്പെടുന്ന
പുതു മണ്ണിന്റെ ഗന്ധം
അവൾക്ക് മഴ ഇഷ്ടമാണ് ഇടിയും മിന്നലും ഇല്ലാതെ സംഗീതം പോലെ. പെയ്ത് ഇറങ്ങുന്ന മഴ
കാറ്റത്ത് ജനലിലൂടെ മുഖത്തേയ്ക്ക് തെറിച്ച മഴത്തുള്ളികൾ
ഉള്ളിലെ അഗ്നി പർവ്വതം കെടുത്തുവാൻ തെറിച്ചതാണോ
നെടു വീർപ്പോടെ മുഖo
അമർത്തി മഴയെ നോക്കി അവൾ നിന്നു
ജീവിതത്തിൽ തനിച്ചാകുമ്പോൾ അനുഭവപ്പെടുന്ന
ശൂന്യത
കണ്ണുകളിലൂടെ അരുവിയായ്പെയ്ത് ഇറങ്ങിയതും മഴ പെയ്ത് തീർന്നതുംഅവൾ അറിഞ്ഞില്ലാ
അവൾ കാത്തിരിക്കുന്നു
നാഗാ ങ്ങളെ പോലെ
വീണ്ടും മഴയ്ക്കായ്
പുതുമഴയ്ക്കായ്