പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമയിലുളള ട്രംപ് ഓർഗനൈസേഷൻ ഇന്ത്യയിൽ ട്രംപ് വേൾഡ് സെന്റർ സ്ഥാപിക്കുന്നു. റിയൽ എസ്റ്റേറ്റ് പ്രോജക്ററ്റിനു തിരഞ്ഞെടുത്തത് പുനെ.
പുനെയുടെ കോരേഗാവ് പാർക്കിൽ സ്ഥാപിക്കുന്ന കെട്ടിടം മുംബൈയിലെ ട്രിബേക്ക ഡെവലപ്പേഴ്‌സുമൊത്തുള്ള കൂട്ടു സംരംഭമാണ്. ആർഭാടമായ ഓഫിസ് സ്‌പേസ് ആയിരിക്കും ഇവിടെ ലഭ്യമാക്കുക.
മൊത്തം 1.6 മില്യൺ സ്‌ക്വയർ ഫീറ്റ് വരുന്ന രണ്ടു 27 നില കെട്ടിടങ്ങൾ ആയിരിക്കും നിർമിക്കുക. ഏതാണ്ട് $300 മില്യൺ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ ആദ്യത്തെ ട്രംപ് ക്ലബ്ബും പ്രോജക്ടിന്റെ ഭാഗമാകും.
മുംബൈയിലും പുനെയിലും ട്രിബേക്ക ട്രംപിന്റെ മുദ്രയുള്ള പാർപ്പിട കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. ലോധയും പഞ്ചശീലും അവയിൽ പങ്കാളികൾ ആയിരുന്നു. പിന്നീട് ഇന്ത്യയിൽ ട്രംപിന്റെ പ്രോജെക്റ്റുകൾ നടപ്പാക്കുന്ന ചുമതല ട്രിബേക്കയ്ക്കായി.
പുനെ പ്രോജെക്റ്റിൽ കുന്ദൻ സ്‌പേസസ് എന്ന പ്രാദേശിക സ്ഥാപനവും ഉണ്ടാവും.
Trump World Center for Pune