H -1 B വിസ പ്രോഗ്രാമിൽ വൻ മാറ്റങ്ങളുമായി യു എസ് ഫോറിൻ വിസ ലേബർ ആക്സസ് ഗേറ്റ് വേ (FLAG) പഴയ അപേക്ഷകളില്ലാതാക്കുകയും യു എസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (USCIS) പ്രക്രിയയ്ക്കായി പുതിയ സംവിധാനം നടപ്പിലാക്കുകയും ചെയ്യും. മാർച്ച് 20 മുതൽ ഈ മാറ്റങ്ങൾ നടപ്പിൽ വരും. H -1 B വിസ പ്രോഗ്രാം കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുന്നതിനായാണ് ട്രമ്പ് ഭരണകൂടം പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു എസിൽ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും H -1 B വിസ സംവിധാനം ഒരു പ്രധാന മാർഗമാണ്. അതിനാൽ മാർച്ച് 22 ന് 5 വർഷത്തിലധികം പഴക്കമുള്ള രേഖകൾ സിസ്റ്റത്തിൽ നിന്ന് ഇല്ലാതാക്കപ്പെടും.തൊഴിലുടമകളെ ബാധിച്ച കേസുകൾ മാർച്ച് 19 നകം ഡൌൺ ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് നിർദേശം.
H -1 B ഉൾപ്പെടെയുള്ള എല്ലാ താത്കാലിക തൊഴിൽ അപേക്ഷകളും മാർച്ച് 20 മുതൽ ഇല്ലാതാക്കുകയും FLAG സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. പകരം എല്ലാ അപേക്ഷകർക്കുംകൂടുതൽ ന്യായവും തുല്യവുമാണെന്നവകാശപ്പെടുന്ന പുതി അപേക്ഷാ പ്രക്രിയ USCIS ആരംഭിക്കുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
മുൻ സമ്പ്രദായത്തിൽ ഒരു വ്യക്തിക്ക് ഒന്നിലേറെ അപേക്ഷ സമർപ്പിക്കാമായിരുന്നു. എന്നിരുന്നാലും H -1 B വിസകൾക്കായുള്ള പുതിയ സമ്പ്രദായത്തിൽ എത്ര തൊഴിലുടമകൾ അപേക്ഷിച്ചാലും എല്ലാ അപേക്ഷകർക്കും തുല്യ അവസരം നൽകുന്ന ന്യായമായ രീതിയാകും നടപ്പാക്കുക.
പുതുക്കിയ സംവിധാനം അപേക്ഷകൾക്ക് പകരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.ഇതോടെ കോര്പറേഷനുകൾക്ക് ഉണ്ടായിരുന്ന നേട്ടം ഇല്ലാതാവുകയും ഇതിലൂടെ ഒരു വ്യക്തിക്ക് ഒന്നിലേറെ അപേക്ഷകൾ സമർപ്പിക്കാൻ അനുവാദം ലഭിക്കുകയും ചെയ്യും.അതേസമയം പുതിയ അപേക്ഷകൾക്ക് രെജിസ്ട്രേഷൻ ഫീസിൽ ഗണ്യമായ വർധനയുണ്ടാകും.ഓരോ അപേക്ഷക്കും 10 ഡോളർ മുതൽ 215 ഡോളർ വരെ ചെലവ് വരും. USCIS ഉദ്യോഗാർത്ഥികൾ ഓൺലൈനായി രെജിസ്റ്റർ ചെയ്യണമെന്നാണ് മറ്റൊരു മാറ്റം.