Image
Image

കാലമതുല്യകലാകാരന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 25 March, 2025
കാലമതുല്യകലാകാരന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

വിശാല ലോകമരങ്ങാക്കി,
ഉദാത്ത വിദ്യകള്‍ കാട്ടുന്ന,
സകലകലാവല്ലഭനായ,
കാലം വിസ്മയ പ്രതിഭാസം.


ഋതുഭേദങ്ങള്‍ക്കൊത്തവിധം,
വിചിത്രമായ കലാമേള;
താരം, മന്ത്രം സ്വരഭേദം,
പ്രതിധ്വനിക്കുന്നെമ്പാടും,

ആദി മുതല്‍ കവിപുംഗവനായ്,
കാവ്യമേളകള്‍ നിരന്തരം,
വൃത്തനിബന്ധിതമാം സിദ്ധി,
ആലങ്കാരിക സൗന്ദര്യം.

സ്വരലയതാളങ്ങള്‍ക്കൊത്ത്,
രസഭാവങ്ങളകമ്പടിയായ്,
ഉലകം മികച്ചകലാശാല,
ഉയിരുള്ളോര്‍ക്കാനന്ദകരം,


അവാച്യമാം കരചാതുരിയാല്‍,
ചിത്രരചന മഹത്തരം,
വര്‍ണ്ണോജ്വലമാം ദൃശ്യങ്ങള്‍,
നടനം തുടരും ഭാവനകള്‍.


നിശ്ചിതഭാഷാനിയമങ്ങള്‍,
നിരൂപമമെത്ര സംഗീതം,
വിശ്വത്തിന്‍വീഥിയിലൂടെ,
മാടിവിളിക്കാന്‍ മറ്റാര്?

ആദിയുമന്തവുമില്ലാത്ത,
കാലമതുല്യകലാകാരന്‍,
വിജ്ഞാനത്തിന്‍ നിറകുടമായ്,
മന്നിതനശ്വരഗുരുനാഥന്‍.
 

Join WhatsApp News
അയ്യപ്പൻ 2025-03-26 12:32:50
‘ചാക്ക്’ കവിത എഴുതി ഊറ്റംകൊള്ളുമ്പോൾ നോക്ക് - കാലത്തിന്റെ കളി. കാലമാറ്റങ്ങൾ നോക്കി കവിത എഴുതണ്ടോർ കാലിച്ചാക്കുമായി അലയുന്നു കഷ്ടം. ( ചാക്ക് കവിത വായിച്ചു വിഷമിച്ചിരിക്കുമ്പോളാണ് ഈ മനോഹര കവിത കണ്ടത്. അഭിനന്ദനം) ഇരു ആസ്വാദകൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക